ചെന്നൈ: അയോദ്ധ്യയില്‍ ഈ മാസം 22ന് നടക്കുന്ന ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന് ക്ഷണം.ആര്.എസ്.എസ്, വി.എച്ച്.പി നേതാക്കള്‍ ചെന്നൈയിലെ വസതിയിലെത്തിയാണ് ഔദ്യോഗികമായി ക്ഷണിച്ചത്.
അയോധ്യയില്‍ നിന്നുളള അക്ഷതവും ദുര്‍ഗസ്റ്റാലിന് കൈമാറി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ദുര്‍ഗ സ്റ്റാലിന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ കിരീടം അവര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു.
സനാതന ധര്‍മ്മത്തെ അപമാനിക്കുന്ന പ്രസ്താവനകള്‍ സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നേരത്തേ നടത്തിയിരുന്നു. ഇത് പ്രതിപക്ഷത്തിന്റെ ഐ എന്‍ ഡി ഐ എ സഖ്യത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: