കൊച്ചി :നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി അഭിഭാഷകനായ പിജി മനുവിനെതിരെ പൊലീസിന്റെ ലുക് ഔട്ട് നോട്ടീസ്.മുന്‍ ഗവണ്മെന്റ് പ്ലീഡറാണ് ഇയാള്‍.
പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഒളിവില്‍ പോയത്. മനുവിനായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.
മനുവിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളി. കീഴടങ്ങാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പുത്തന്‍കുരിശ് ഡിവൈഎസ്പി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പീഡനക്കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെയാണ് മനു പീഡിപ്പിച്ചത്. കേസില്‍ പെട്ടതോടെയാണ് ഗവണ്മെന്റ് പ്ലീഡര്‍ സ്ഥാനം നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: