മലപ്പുറം: എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസുമായി മുന്നോട്ട് പോകുമെന്ന് പൊലീസില്‍ പരാതി നല്കിയ അഷ്റഫ് കളത്തിങ്ങല്‍പാറ.പൊതുപ്രവര്ത്തകന് എന്ന തരത്തിലാണ് പരാതി നല്‍കിയത്.
പരാതിയെ തുടര്‍ന്ന് സത്താര്‍ പന്തല്ലൂരിനെതിരെ പൊലീസ് കേസെടുത്തിരുന്നു.മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താര്‍ പന്തല്ലൂര്‍ വിവാദ പ്രസംഗം നടത്തിയത്. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടാന്‍ പ്രവര്‍ത്തകരുണ്ടാകും എന്നായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ പരാമര്‍ശം.
സമസ്തയ്ക്കും പരാതി നല്‍കുമെന്ന് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. മാറ്റി നിര്‍ത്തണോ എന്ന് സമസ്തയാണ് തീരുമാനിക്കേണ്ടതെന്നും അഷ്റഫ് കളത്തിങ്ങല്‍ പാറ പറഞ്ഞു
സത്താര്‍ പന്തല്ലൂരിന്റെ പ്രസംഗത്തിനെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന് ഫൈസി പുത്തനഴിയും രംഗത്തെത്തി. തീവ്ര സ്വഭാവത്തില്‍ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്ന് അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ക്കെതിരെ എന്നും നിലപാട് എടുത്ത പ്രസ്ഥാനമാണ് സമസ്തയെന്ന് മൊയ്തീന് ഫൈസി പുത്തനഴി വെളിപ്പെടുത്തി. എന്‍ഡിഎഫ് ഉള്‍പ്പെടെ തീവ്രവാദ സംഘടനകള്‍ വന്നപ്പോള്‍ പ്രതിരോധിച്ചവരാണ് സമസ്ത. സമസ്തയിലെ ലീഗ് അനുകൂലികളായ നേതാക്കളില്‍ പ്രമുഖനാണ് മൊയ്തീന് ഫൈസി പുത്തനഴി.
ജാമിയ നൂരിയ്യയിലെ പരിപാടിയില്‍ നിന്ന് വിലക്കിയ യുവ നേതാക്കളില്‍ ഒരാളാണ് സത്താര്‍ പന്തല്ലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: