ശബരിമല : ഈ വര്‍ഷത്തെ മകരവിളക്ക് ഉത്സവത്തിന് സുരക്ഷ ഒരുക്കാന്‍ ആയിരം പൊലീസ് ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിച്ചെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് . മകരവിളക്കിന്റെ ഭാഗമായ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഡി ജി പി.
അധികമായി നിയോഗിക്കപ്പെട്ടവരില്‍ നാല് എസ്.പി.മാരും 19 ഡി.വൈ.എസ്.പിമാരും 15 ഇന്‍സ്‌പെക്ടര്‍മാരുമുണ്ട്. സന്നിധാനം, പമ്പ, നിലയ്‌ക്കല്‍, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക പൊലീസിനെ നിയോഗിക്കുന്നത്.
മകരവിളക്ക് ദര്‍ശിച്ച് മലയിറങ്ങുന്ന തീര്‍ത്ഥാടകര്‍ക്കായി കൃത്യമായ എക്‌സിറ്റ് പ്ലാനാണ് തയാറാക്കിയിട്ടുളളത്. മകരവിളക്ക് ദര്‍ശനത്തിനായി ഭക്തര്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ എല്ലാം വെളിച്ചം ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ദേവസ്വം കോംപ്ലക്‌സില്‍ നടന്ന യോഗത്തിനു ശേഷം സന്നിധാനവം പരിസരവും പൊലീസ് മേധാവി സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. കൊടിമരത്തിനു സമീപത്തും പതിനെട്ടാം പടിയിലുമെത്തി. മാളികപ്പുറം ക്ഷേത്രത്തിലുമെത്തി. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരെയും മേല്‍ശാന്തി മഹേഷ് നമ്പൂതിരിയെയും കണ്ടു. തന്ത്രി ഡി ജി പിക്ക് പ്രസാദം നല്‍കി. മേല്‍ശാന്തി അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ഉച്ചയ്‌ക്ക് ശേഷം അദ്ദേഹം മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: