കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പിലെ ഗവേഷക വിദ്യാര്‍ത്ഥിനി വി. കെ. ചിന്നുവിന് ഡിഎസ്റ്റി-വൈസ് കിരണ്‍ ഗവേഷക ഫെലോഷിപ്പ് ലഭിച്ചു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സ്ത്രീ ഗവേഷകര്‍ക്കായി നല്കുന്ന 17 ലക്ഷത്തിന്റെ ഫെലോഷിപ്പിനാണ് ചിന്നു അര്‍ഹയായത്. ക്രയോജനിക്ക് താപനിലയില്‍ പീസോ ഇലക്ട്രിക്ക് മെറ്റീരിയലുകളുടെ സ്വഭാവവും പ്രായോഗിക പ്രവര്‍ത്തനവുമാണ് ചിന്നുവിന്റെ ഗവേഷണ മേഖല. ഇന്‍സ്ട്രുമെന്റേഷന്‍ വകുപ്പ് മേധാവിയും അധ്യാപകനുമായ ഡോ. പങ്കജ് സാഗറിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം. കമ്പ്ളിക്കല് വീട്ടില്‍ ഉഷയുടെ മകളും കടുവുങ്കശ്ശേരി മിഥുന്റെ ഭാര്യയുമാണ് തൃശൂര്‍ സ്വദേശിനിയായ ചിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: