ലഖ്നൗ: മുസ്ലിം കുട്ടിക്ക് ചോറൂണ് നടത്തിയ യോഗി ആദിത്യനാഥിന്റെ ചിത്രവും വീഡിയോയും വൈറലായി പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസം യുപിയിലെ ഗോരഖ് പൂരില്‍ നടന്ന ചടങ്ങിലാണ് യോഗി ഒരു മുസ്ലിം കുട്ടിയ്ക്ക് ചോറ് കൊടുക്കുന്നത്.
കൂട്ടിക്ക് വേവിച്ച ചോറ് ജീവിതത്തില്‍ ആദ്യമായി നല്കുന്ന ചടങ്ങാണ് ചോറൂണ്. അമ്മിഞ്ഞപ്പാല് മാത്രം കുടിച്ച് വളരുന്ന ശിശു ജീവിതത്തില്‍ ആദ്യമായി ചോറ് കഴിക്കുന്ന ചടങ്ങ് ഹിന്ദുമതത്തില്‍ അതീവപ്രാധാന്യമുള്ള ചടങ്ങാണ്. സംസ്കൃതത്തില്‍ ഇതിന് അന്നപ്രാശന് എന്നാണ് പറയുക.
കൂട്ടിയ്ക്ക് യോഗി ആദിത്യനാഥ് ചോറൂണ് നടത്തുന്നത് ആഹ്ളാദത്തോടെ നോക്കിക്കാണുന്ന മുസ്ലിമായ അമ്മയെയും ചിത്രത്തില്‍ കാണാം. അമ്മ ബുര്‍ഖ ധരിച്ച് പരമ്പരാഗത മുസ്ലിം വേഷത്തിലാണ്. യോഗി ആദിത്യനാഥ് മുസ്ലിം വിരോധിയാണ് എന്ന് പ്രചരിപ്പിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ഈ ഫോട്ടോയും വീഡിയോയും. ഗോരഖ്നാഥ് ആശ്രമത്തിലെ മഠാധിപതിയായിരുന്നു യോഗി ആദിത്യനാഥ്. അതിനിടെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദം ഏറ്റെടുക്കേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: