ചെന്നൈ: ജയിലില്‍ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. കേസിന്റെ അടുത്ത വാദത്തില്‍ ബാലാജിക്കെതിരെ കുറ്റം ചുമത്തുമെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. അല്ലി അറിയിച്ചു.
വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് സെന്തില്‍ ബാലാജി ഹാജരായത്. കുറ്റങ്ങള്‍ തെളിയിക്കുന്നതിനായി 21 സാക്ഷികളെ വിസ്തരിക്കണമെന്നും 77 രേഖകള്‍ സമര്‍പ്പിക്കാനു
ണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍. രമേഷ് കോടതിയെ അറിയിച്ചു. നിലവില്‍ പുഴല്‍ ജയിലിലാണ് സെന്തില്‍ ബാലാജി.
ജോലിക്ക് കൂലി വാങ്ങിയ കേസില്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞ ജൂണ്‍ 14നാണ് സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. 3000 പേജുള്ള കുറ്റപത്രമാണ് ഇ ഡി കോടതിയില്‍ സമര്‍പ്പിച്ചത്. അറസ്റ്റിലായതിന് പിന്നാലെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: