ലൂസെയ്ല്‍: ലോകം കണ്ട ഏറ്റവും വലിയ ഫിഫ ലോകകപ്പ് 2022 ഫൈനലിലെ വാശിപ്പോരിന് സാക്ഷ്യം വഹിച്ച ഖത്തറിലെ വിഖ്യാതമായ ലൂസെയ്ല്‍ മൈതാനത്ത് ഇന്ന് വീണ്ടും കാല്‍പന്ത് ഉരുളുന്നു. ഇന്ന് മുതല്‍ ഏഷ്യന്‍ യുദ്ധത്തിന് തുടക്കമിടുകയാണ്. രാത്രി 9.30ന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ ആതിഥേയരായ ഖത്തറും ലബനനും തമ്മില്‍ ഏറ്റുമുട്ടും.
ആതിഥേയരെന്നതിനേക്കാള്‍ ഉപരി നിലവിലെ ചാമ്പ്യന്‍ ടീം കൂടിയാണ് ഖത്തര്‍. ഏഷ്യന്‍ റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ് ഖത്തര്‍. ഫിഫ റാങ്കിങ്ങില്‍ 58-ാം സ്ഥാനത്താണ് ടീം. ലെബനന്റെ സ്ഥാനം ഭാരതത്തിനും താഴെയാണ്. ഏഷ്യന്‍ ഫുട്‌ബോള്‍ റാങ്കിങ്ങില്‍ 20-ാം സ്ഥാനത്താണ് ലെബനന്‍. ഫിഫ റാങ്കിങ്ങില്‍ 107-ാമതും. ഏഷ്യയിലെ 18-ാമത്തെ ടീമാണ് ഭാരതം.
ലെബനനെ കൂടാതെ ചൈനയും താജിക്കിസ്ഥാനും ആണ് ഗ്രൂപ്പ എയില്‍ ഖത്തറിനൊപ്പം ഉള്‍പ്പെട്ടിരിക്കുന്ന മറ്റ് ടീമുകള്‍.
നാളെ ഭാരതം ഇറങ്ങും. ആദ്യ മത്സരം കരുത്തന്‍ ടീം ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്. ഗ്രൂപ്പി ബിയില്‍ ഉസ്‌ബെക്കിസ്ഥാന്‍, സിറിയ എന്നിവരാണ് ഭാരതത്തിനൊപ്പമുള്ള മറ്റ് ലീഗ് ഘട്ട ടീമുകള്‍.
കൂടുതല്‍ കിരീടനേട്ടം സ്വന്തമാക്കിയത് ജപ്പാന്‍
ജപ്പാന്‍ – നാല് തവണ(1992,2000, 2004, 2011)
സൗദി അറേബ്യ- മൂന്ന് തവണ(1984, 1988, 1996)
ഇറാന്‍- മൂന്ന് തവണ(1968, 1972, 1976)
ദക്ഷിണ കൊറിയ- രണ്ട് തവണ(1956, 1960)
ഇസ്രായേല്‍(1964), കുവൈറ്റ്(1980), ഓസ്‌ട്രേലിയ(2015), ഇറാഖ്(2007), ഖത്തര്‍(2019)- ഓരോ തവണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: