ന്യൂദല്‍ഹി: പുരപ്പുറ സോളാര്‍(Roof top solar) പദ്ധതിയ്ക്കുള്ള കേന്ദ്ര സബ് സിഡി വര്‍ധിപ്പിച്ചു. കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം (Ministry of New and Renewable Energy-MNRE) ആണ് 23ശതമാനം സബ് സിഡി വര്‍ധിപ്പിച്ചത്.
മൂന്ന് കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നവര്‍ക്ക് ഓരോ കിലോവാട്ടിനും 14588 രൂപയായിരുന്ന സബ് സിഡി 18000 രൂപയാക്കി. അതിന് മുകളിലുള്ള ഓരോ കിലോവാട്ടിനും 7,294 രൂപയുണ്ടായിരുന്നത് 9,000 രൂപയായി കൂട്ടി. 10 കിലോവാട്ട് വരെയാണ് ഈ നിരക്ക്. അപ്പോള്‍ മൂന്ന് കിലോവാട്ട് സ്ഥാപിക്കുന്നവര്‍ക്ക് നേരത്തെ 43,764 രൂപ സബ് സിഡി ലഭിച്ചിരുന്നതിന് പകരം 54000 രൂപ സബ് സിഡി കിട്ടും. നാല് കിലോവാട്ടുകാര്ക്ക് 51,058 രൂപയ്ക്ക് പകരം 63,000 രൂപ വരെ സബ് സിഡി ലഭിക്കും.
അഞ്ച് കിലോവാട്ട് എടുക്കുന്നവര്‍ക്ക് 58,352 രൂപയ്ക്ക് പകരം 72,000 രൂപ സബ് സിഡി കിട്ടും. എട്ട് കിലോവാട്ട് സ്ഥാപിക്കുന്നവര്‍ക്ക് 80,234 രൂപയ്ക്ക് പകരം 99,000 രൂപ സബ് സിഡി ലഭിക്കും.
ഹൗസിങ്ങ് സൊസൈറ്റികളും മറ്റും സ്ഥാപിക്കുന്ന വലിയ 10 കിലോവാട്ടിന് മുകളിലുള്ള പ്ലാന്റിനും 9,000 രൂപ വീതം സബ്സിഡി ലഭിക്കും. നേരത്തെ ഇത് 94,822 രൂപ എന്ന നിശ്ചിത നിരക്കിലായിരുന്നു. ഇതിന് പകരം 1.17 ലക്ഷം സബ് സിഡി കിട്ടും.
സോളാര്‍ റൂഫ് ടോപ്. ഗവ്. ഇന്‍ (Solarrooftop.gov.in) എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ക്കാണ് പുതിയ സബ് സിഡി ലഭിക്കുക. ഈ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്ന് കഴിഞ്ഞു. മറ്റുള്ളവര്‍ക്ക് (ടെന്‍ഡര്‍ വഴിയും മറ്റും അപേക്ഷിക്കുന്നവര്‍ക്ക്) 15 ദിവസത്തിന് ശേഷമാകും പ്രാബല്യത്തില്‍ വരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: