കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളേജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമനൂർ നൂലേലി മുടശേരി സവാദ് (38) കണ്ണൂരിൽ പിടിയിൽ. ദേശീയ അന്വേഷണ ഏജൻസിയാണ് സവാദിനെ പിടികൂടിയത്. ഇന്ന് വൈകിട്ടോടെ എ റണാകുളത്തെ കോടതിയിൽ ഹാജരാക്കും.
2010 ജൂലൈ നാലിനാണ് പോപ്പുലർ ഫ്രണ്ട് ഭീകരർ ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് ടി. ജെ ജോസഫിന്റെ കൈവെട്ടി മാറ്റിയത്. അന്നു തന്നെ സവാദ് ബംഗളുരുവിലേക്ക് കടന്നതായി കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ അന്വേഷിച്ചെങ്കിലും സവാദിനെ കണ്ടെത്താനായില്ല.
സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ വർഷം മാർച്ചിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയർത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: