തൊടുപുഴ : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനറും, കരിങ്കൊടി പ്രതിഷേധവും ഉയര്‍ത്തിയെങ്കിലും നടപടി സ്വീകരിക്കാതെ പോലീസ്. വ്യാപാരി വ്യവസായിയുടെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇടുക്കിയില്‍ ഗവര്‍ണര്‍ എത്തിയതിനോടനുബന്ധിച്ചാണ് എല്‍ഡിഎഫ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.
ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ക്കു നേരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തൊടുപഴയില്‍ വെച്ച് കരിങ്കൊടി കാണിച്ചു. ഗവര്‍ണര്‍ എത്തുന്നതിനോടനുബന്ധിച്ച് എല്‍ഡിഎഫ് ഇടുക്കിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. നിരത്തുകള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്പടിക്കുകയും ഗവര്‍ണറുടെ വാഹനം എത്തിയപ്പോള്‍ ഗവര്‍ണര്‍ ഗോ ബാക്ക് വിളിക്കുകുയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഒപ്പിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫിന്റെ ഈ പ്രതിഷേധം.
എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയിലും തനിക്ക് ഭയമില്ലെന്ന് പറഞ്ഞ് ചടങ്ങില്‍ പങ്കെടുത്ത ഗവര്‍ണര്‍ കോഴിക്കോട് മിഠായിത്തെരുവിലൂടെ നടന്നത് കണ്ടില്ലേ. അതുപൊലെ നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൊച്ചിയിലൂടേയും വേണമെങ്കില്‍ നടക്കാമെന്നും പ്രതികരിച്ചു. തനിക്ക് 72 വയസ്സായി, ഒരു ഭീഷണിയും ഉള്ളതായി തോന്നിയിട്ടില്ലെന്നും ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിഷേധക്കാര്‍ക്കായി ടാറ്റയും കൊടുത്തുകൊണ്ടാണ് ഗവര്‍ണര്‍ ഇടുക്കിയില്‍ നിന്നും തിരിച്ചുപോയത്.
ഇടുക്കിയില്‍ എത്തിയ ഗവര്‍ണറുടെ വാഹനത്തിനു നേരെ എസ്എഫ്ഐ പ്രതിഷേധവുമായി എത്തിയയതോടെ ഗവര്‍ണറുടെ വാഹനം ഇടയ്ക്ക് വെച്ച് നിര്‍ത്തിയിട്ടു. പ്രതിഷേധക്കാര്‍ വാഹനത്തിന് പിന്നാലെ ഓടിയപ്പോള്‍ പോലിസ് ഇവരെ തടയാന്‍ ശ്രമിച്ചതല്ലാതെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള നടപടിയുണ്ടായില്ല. പ്രതിഷേധക്കാര്‍ രാവിലെ തന്നെ നിരത്ത് കയ്യേറിയിരിക്കുകയായിരുന്നു. പോലീസിന്റെ ഭാഗത്തു നിന്നും ഇവരെ പിന്തിരിപ്പിക്കാനുള്ള ശ്രമം മാത്രമാണ് ഉണ്ടായതെന്നും ആരോപണം ഉയരുന്നുണ്ട്്. ഇടുക്കിയിലെ സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: