ബംഗളുരു: ഈ മാസം 22ന് പ്രാണ പ്രതിഷ്ഠ നടക്കുന്ന അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പോകുന്നതില്‍ എന്താണ് തെറ്റെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ജനവികാരത്തെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്നു.
രാമക്ഷേത്രം പൊതു ഇടമാണ് സ്വകാര്യ സ്ഥലമല്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എഐസിസി അന്തിമ തീരുമാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ശ്രീരാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുക്കുമെന്ന് നേരത്തെ വാര്‍ത്ത വന്നെങ്കിലും സ്ഥിരീകരണമുണ്ടായിട്ടില്ല. ചടങ്ങില്‍ നിന്ന് വിട്ടുനിന്നാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ട്.
പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക തീരുമാനം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. സമയമാകുമ്പോള്‍ അറിയിക്കുമെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: