കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കീരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം.മേള നാളെ സമാപിക്കാനിരിക്കെ 871 പോയിന്റുമായി കണ്ണൂര്‍ ജില്ലയാണ് ഒന്നാമത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട് 866 പോയിന്റുമായി പിന്നാലെയുണ്ട്. പാലക്കാട് ജില്ലയാണ് മൂന്നാമത്.
ഇന്നത്തെ പ്രധാന ഇനങ്ങള്‍ ഹൈസ്കൂള്‍ വിഭാഗം ഭരതനാട്യം, നാടകം, ഹയര്‍സെക്കന്‍ഡറി വിഭാഗം കേരളനടനം, നാടോടി നൃത്തം, കോല്‍ക്കളി, വട്ടപ്പാട്ട്, സംഘ നൃത്തം തുടങ്ങിവയായിരുന്നു . ശക്തമായ മഴ മൂലം വേദി ഒന്നില്‍ മത്സരം നിര്‍ത്തി വയ്ക്കേണ്ടി സാഹചര്യമുണ്ടായി. സംഘനൃത്ത മത്സരം കാണാന്‍ കാണികള്‍ തിങ്ങി നിറഞ്ഞിരിക്കവെയാണ് മഴ പെയ്തത്.
വേദികള്‍ക്ക് പുറത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത് മത്സരാര്‍ത്ഥികളെയും കാണികളെയും ബുദ്ധിമുട്ടിച്ചു.ആശ്രാമം മൈതാനത്തെ പ്രധാന വേദിയില്‍ ഗ്രീന്‍ റൂമിലടക്കം വെള്ളം കയറി. കുറച്ചു സമയത്തേക്ക് മത്സരം നിര്‍ത്തിവച്ച് ജെസിബി എത്തിച്ച മണ്ണ് ഇട്ടതോടെയാണ് വെള്ളക്കെട്ട് ഒഴിവായത്.
വൃന്ദവാദ്യം വേദിയില്‍ ആവശ്യമായ ശബ്ദ സംവിധാനങ്ങള്‍ ഇല്ലാത്തത് പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് വേദി മാറ്റിയാണ് പരിപാടി ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: