അപേക്ഷാഫോറം, വിശദവിവരങ്ങള്‍ www.keralacseb.gov.in ല്‍
ജനുവരി 31 വൈകുന്നേരം 5 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും
ഒഎംആര്‍ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്
സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ബാങ്കുകളില്‍ ഇനിപറയുന്ന തസ്തികകളിലേക്കുള്ള നിയമനത്തിന് സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഒഎംആര്‍ എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റില്‍നിന്നാണ് നിയമനം. കാറ്റഗറി നമ്പര്‍ 11-17/2023 വരെ തസ്തികകളിലേക്കാണ് അപേക്ഷിക്കാവുന്നത്.
ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍- ഒഴിവുകള്‍ 162, ജില്ലാതല ഒഴിവുകള്‍- തിരുവനന്തപുരം 13, കൊല്ലം 12, പത്തനംതിട്ട 2, ആലപ്പുഴ 10, കോട്ടയം 10, ഇടുക്കി 2, എറണാകുളം 10, തൃശൂര്‍ 13, പാലക്കാട് 9, മലപ്പുറം 33, കോഴിക്കോട് 24, കണ്ണൂര്‍ 19, കാസര്‍ഗോഡ് 5. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം. സഹകരണ ജൂനിയര്‍ ഡിപ്ലോമ (ജെഡിസി) അല്ലെങ്കില്‍ ബികോം (സഹകരണം) അല്ലെങ്കില്‍ ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമയും അല്ലെങ്കില്‍ ബിഎസ്സി (സഹകരണം ആന്റ് ബാങ്കിങ്). പ്രായപരിധി 18-40 വയസ്.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഒഴിവുകള്‍ 19, ജില്ലാതല ഒഴിവുകള്‍- കൊല്ലം 3, കോട്ടയം 1, എറണാകുളം 1, തൃശൂര്‍ 4, പാലക്കാട് 1, മലപ്പുറം 3, കോഴിക്കോട് 3, കണ്ണൂര്‍ 2, കാസര്‍ഗോഡ് 1. യോഗ്യത: ബിരുദവും ഡാറ്റാ എന്‍ട്രി കോഴ്സ് പാസായ അംഗീകൃത സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 18-40 വയസ്.
ടൈപ്പിസ്റ്റ്, ഒഴിവുകള്‍ 2 (മലപ്പുറം 1, കണ്ണൂര്‍ 1), യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, കെജിടിഇ ഇംഗ്ലീഷ് ആന്റ് മലയാളം ടൈപ്പ്റൈറ്റിങ് (ലോവര്‍). പ്രായം 18-40 വയസ്.
സെക്രട്ടറി, ഒഴിവുകള്‍ 4 (കോട്ടയം 1, മലപ്പുറം 1, കണ്ണൂര്‍ 1, കാസര്‍ഗോഡ് 1).
അസിസ്റ്റന്റ് സെക്രട്ടറി/മാനേജര്‍/ചീഫ് അക്കൗണ്ടന്റ്, ഒഴിവുകള്‍ 8 (കൊല്ലം 2, ഇടുക്കി 1, എറണാകുളം 1, മലപ്പുറം 1, കണ്ണൂര്‍ 3).
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, ഒഴിവുകള്‍ 3 (കോഴിക്കോട് 1, കണ്ണൂര്‍ 2).
സിസ്റ്റം സൂപ്പര്‍വൈസര്‍, ഒഴിവുകള്‍ 2 (ആലപ്പുഴ 1, ഇടുക്കി 1).
യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം, അപേക്ഷാഫോറം എന്നിവ www.keralacseb.gov.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ജനുവരി 31 വൈകിട്ട് 5 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: