പുതുപ്പള്ളി: സാമൂഹ്യപരിവര്‍ത്തനത്തില്‍ കലകള്‍ക്ക് മുഖ്യ പങ്കാണ് വഹിക്കാനുള്ളതെന്ന് ഗോവ ഗവര്‍ണ്ണര്‍ അഡ്വ: പി.എസ്സ് ശ്രീധരന് പിള്ള. സാമൂഹ്യതിന്മികള്ക്കെതിരായി പുതിയ തലമുറ രംഗത്തു വരണം. അതിനായി അവരെ സംസ്ക്കരിച്ചെടുക്കുന്നതില്‍ കലകളും സാഹിത്യവും സുപ്രധാന പങ്കു വഹിക്കുന്നു.കേരളാ ആര്‍ട്സ് അക്കാഡമി തൃക്കോതമംഗലത്ത് മയക്കുമരുന്നിനെതിരെ നടത്തിയ ബോധവത്കരണം ഉദ്ഘാടനം ചെയ്ത് ഗവര്‍ണര്‍ പറഞ്ഞു.
കലാകാരന്മാരെ വാര്‍ത്തെടുക്കുന്ന കേരളാ ആര്‍ട്സ് അക്കാഡമി പോലുള്ള സ്ഥാപനങ്ങളെ പിന്തുണയ്ക്കാനും ഒപ്പം നില്‍ക്കാനും എല്ലാവരും തയ്യാറാകണം. ശ്രീധരന് പിള്ള പറഞ്ഞു.
വടക്കേക്കര എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥിനി അനാമിക അനീഷ് മയക്കുമരുന്നിനെതിരെ മുഖ്യപ്രഭാഷണം നടത്തി. കേരളാ ആര്‍ട്സ് അക്കാഡമി ഡയറക്ടര്‍ സുനില്‍ പാറക്കാട്, സ്വപ്ന സുനില്‍ , പി.സി. രത്നമ്മ , ജി .എന്‍ രാം പ്രകാശ് , കെ.എസ് രാജു , എസ്.ഡി. മിനി കുമാരി, കെ ആര് ശശിധരന് ഗോവ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: