സിഡ്നി: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഡേവിഡ് വാര്‍ണര്‍ വിട പറഞ്ഞു. അര്‍ദ്ധസെഞ്ചുറി പ്രകടനത്തോടെ(75 പന്തില്‍ 57 റണ്‍സ്) താരം തന്റെ വിടവാങ്ങല്‍ ഇന്നിങ്സ് രാജകീയമാക്കി.
പാകിസ്ഥാനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലൂടെ വാര്‍ണര്‍ വിട പറയുമ്പോള്‍ ഓസ്ട്രേലിയയുടെ സമ്പൂര്‍ണ പരമ്പര നേട്ടം അതിഗംഭീര അകമ്പടിയായി.
മൂന്നാം ടെസ്റ്റിന്റെ നാലാം ദിവസമായ ഇന്നലെ ഓസീസ് വിജയം ഏറെക്കുറേ ഉറപ്പായിരുന്നു. രണ്ടാം ഇന്നിങ്സിലെ പാക് ജീവശ്വാസം 115 റണ്‍സില്‍ പിടഞ്ഞു നിന്നു. മറുപടി ബാറ്റിങ്ങില്‍ ഓസീസിന് വേണ്ടിയിരുന്നത് 130 റണ്‍സ്. ഉസ്മാന് ഖവാജയ്ക്കൊപ്പം ക്രീസിലേക്കെത്തിയ വാര്‍ണറെ പാക് താരങ്ങള്‍ കരഘോഷത്തോടെ എതിരേറ്റു.
ആദ്യ ഓവര്‍ സ്ട്രൈക്ക് ചെയ്ത ഖവാജ പൂജ്യനായി മടങ്ങി. പിന്നീട് ഒത്തുചേര്‍ന്ന മാര്‍നസ് ലബൂഷെയ്നൊപ്പം തകര്‍ത്തു കളിച്ച വാര്‍ണര്‍ ഏഴ് ബൗണ്ടറികളുടെ മിഴിവോടെ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. വിജയലക്ഷ്യത്തിന് 12 റണ്‍സകലെ വച്ച് സാജിദ് ഖാന് വിക്കറ്റ് സമ്മാനിച്ച് 12 വര്‍ഷം നീണ്ട കരിയറിന് വിരാമമിട്ട് പവിലിയനിലേക്ക് നടന്നു. സിഡ്നി സ്റ്റേഡിയം ഗാലറിയക്ക് അഭിവാദ്യം ചൊരിഞ്ഞ്. പവിലിയന് പടവുകളിലേക്ക് നടന്നടുത്തു.
അടുത്ത ആറ് പന്തുകള്‍ക്കുള്ളില്‍ എട്ട് വിക്കറ്റ് ജയത്തോടെ ഓസീസ് പരമ്പര 3-0ന് തൂത്തുവാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: