അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തോടൊപ്പം ഉയരുന്നത് ഭാരതീയനെന്ന നിലയിലുള്ള അഭിമാനവുമാണ്. അയോദ്ധ്യയിലെ മാതൃക കാശിയിലും മഥുരയിലും പിന്തുടരണം. അങ്ങനെയായാല്‍ അയോദ്ധ്യയിലെപ്പോലെ മാറ്റങ്ങള്‍ ഭാരതത്തിന്റെ വടക്കുഭാഗത്തെ സംസ്ഥാനങ്ങളിലെമ്പാടും ഉണ്ടാകും. മുസ്ലിം ജനത പതിറ്റാണ്ടുകളായി അനുഭവിക്കുന്ന സാമ്പത്തിക പിന്നാക്കാവസ്ഥ ഉള്‍പ്പെടെ എല്ലാപ്രശ്നങ്ങളും പരിഹരിക്കാന്‍ ഹൈന്ദവസമൂഹം മുന്‍പന്തിയില്‍ ഉണ്ടാവും. സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അത് വേഗംകൂട്ടും. മുസ്ലിം സമൂഹം ഇതൊരു സുവര്‍ണാവസരമായി കാണണം.
മുസ്ലിങ്ങള്‍ക്ക് മക്കയും മദീനയും എന്നതുപോലെ പുണ്യമാണ് ഹിന്ദുക്കള്‍ക്ക് അയോദ്ധ്യയും കാശിയും മഥുരയും. രാമന്‍ ഭാരതത്തിന്റെ മാത്രമല്ല വന്‍കരയുടെയാകെ മര്യാദാപുരുഷനാണ്. രാമായണം വന്‍കരയെ ഏകോപിപ്പിക്കുന്ന ശക്തിയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതം ലോകത്തിന് മാതൃകയാവുമ്പോള്‍ ഇത്തരം വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ ഇനിയും നീട്ടിക്കൊണ്ടുപോകരുത്. രാജ്യത്തിന്റെ പുരോഗതിയില്‍ ഭാരതീയര്‍ ഒറ്റമനസാവണം.
ഗോവയില്‍ പോര്‍ട്ടുഗീസുകാര്‍ ഭാരതീയരോട് ക്രൂരതകാട്ടിയിട്ടുണ്ട്. എന്നാല്‍ പില്‍ക്കാലത്ത് മുന്‍ഗാമികളുടെ ചെയ്തികളെ ന്യായീകരിക്കാന്‍ അവര്‍ തയാറായിട്ടില്ല. ബ്രിട്ടീഷുകാരും ഈ പാത പിന്‍തുടര്‍ന്നു. മുഗളരുടെ ചെയ്തികള്‍ ഭാരതത്തിലെ മുസ്ലിങ്ങള്‍ ന്യായീകരിക്കരുത്. അവര്‍ ഭാരതീയമുസ്ലിങ്ങളുടെ മുന്‍ഗാമികളല്ല. ഈ മൂന്നു ക്ഷേത്രങ്ങളും മുസ്ലിങ്ങള്‍ സ്വമനസാലെ വിട്ടുകൊടുക്കുമ്പോള്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് ഹിന്ദുസംഘടനകള്‍ രംഗത്ത് വരുകയും അരുത്.
ഇടതുപക്ഷ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ ഇര്‍ഫാന്‍ ഹബീബിന്റെ നേതൃത്വത്തിലുള്ള ചരിത്രകാരന്‍മാരാണ് അയോദ്ധ്യയെ സംബന്ധിച്ച വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അയോദ്ധ്യയില്‍ ഇപ്പോളുണ്ടായ വികസനം അമ്പരപ്പിക്കുന്നതാണ്.
രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണമുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇപ്പോള്‍ പോകാന്‍ കഴിയില്ല. എന്തായാലും പിന്നീട് അയോദ്ധ്യയില്‍ പോകണം എന്ന് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: