അഹമ്മദാബാദ് : ഭാരത്തിന്റെ ആദ്യ സൗര്യദൗത്യം ആദിത്യ ഇന്ന്് ലക്ഷ്യസ്ഥാനത്തെത്തും. വൈകുന്നേരം നാല് മണിക്കും നാലരയ്‌ക്കും ഇടയിലാണ് ആദിത്യ ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിക്കുക. ബെംഗളൂരൂവിലെ ഐഎസ്ആര്‍ഒ ട്രാക്കിങ് ആന്‍ഡ് ടെലിമെട്രി നെറ്റ്‌വര്‍ക്കില്‍ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസം നീണ്ട യാത്രകള്‍ക്ക് ശേഷമാണ് ലക്ഷ്യ സ്ഥാനമായ ഒന്നാം ലഗ്രാഞ്ച് ബിന്ദുവിലേക്ക് (എല്‍1) അടുക്കുന്നത്. അതിനുള്ള അവസാന കടമ്പയായി ഐഎസ്ആര്‍ഒ ഇന്ന് വൈകിട്ട് നാലിന് ഭ്രമണപഥം മാറ്റും. ആദിത്യ എത്തുന്ന എല്‍ 1 ബിന്ദുവില്‍ നിന്ന് സൂര്യനിലേക്ക് 14.85 കോടി കിലോമീറ്ററുണ്ട്്. അതിവേഗം സഞ്ചരിക്കുന്ന പേടകത്തിലെ ത്രസ്റ്ററുകളെ കമാന്‍ഡുകളിലൂടെ പ്രവര്‍ത്തിപ്പിച്ചാണു ഭ്രമണപഥമാറ്റം നടത്തുക. സൂര്യനും ഭൂമിക്കും ഇടയില്‍ ഇവ രണ്ടിന്റെയും സ്വാധീനം തുല്യമായ എല്‍1 ബിന്ദുവിലെ പ്രത്യേക സാങ്കല്‍പിക ഭ്രമണപഥത്തില്‍ എത്തിയാല്‍ പിന്നീട് അധികം ഇന്ധനം ഉപയോഗിക്കാതെ ദീര്‍ഘകാലത്തേക്ക് പേടകത്തെ അവിടെ നിലനിര്‍ത്താം.
അഞ്ച് വര്‍ഷത്തേയ്‌ക്കാണ് ആദിത്യയുടെ ആയുസ്. അതില്‍ കൂടുതല്‍ കാലം അവിടെ നിലനിര്‍ത്തുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ. ആദിത്യയിലുള്ളത് 7 പഠനോപകരണങ്ങള്‍. നാലെണ്ണം (പേലോഡ്) സൂര്യന്റെ ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, കൊറോണ (പുറംപാളി) എന്നിങ്ങനെയുള്ള വിവിധ ഭാഗങ്ങളെപ്പറ്റി പഠിക്കും. മറ്റുള്ളവ എല്‍1 പോയിന്റില്‍ നിന്നുള്ള വിവിധതരം കണികകളും തരംഗങ്ങളും പഠിക്കും.
ഏഴ് പേ ലോഡുകളാണ് ആദിത്യ എല്‍ വണ്ണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സൂര്യന്റെ കൊറോണയെ പഠിക്കാനുള്ള വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണോഗ്രാഫ് അഥവാ വിഇഎല്‍സി ആണ് ഒന്നാമത്തേത്.
ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സാണ് ഈ ഉപകരണം നിര്‍മ്മിച്ചത്. പൂനെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോ ഫിസിക്‌സ് വികസിപ്പിച്ച സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് അഥവാ സ്യൂട്ട് ആണ് രണ്ടാമത്തെ ഉപകരണം. സൂര്യനില്‍ നിന്നുള്ള എക്‌സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാര്‍ ലോ എന്‍ര്‍ജി എക്‌സ് റേ സ്‌പെക്ട്രോ മീറ്റര്‍ അഥവാ സെലോക്‌സ്, ഹൈ എനര്‍ജി എല്‍ വണ്‍ ഓര്‍ബിറ്റിങ്ങ് എക്‌സ് റേ സ്‌പെക്ട്രോമീറ്റര്‍ അഥവാ എച്ച്ഇഎല്‍1ഒഎസ് എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: