സിഡ്നി: ഓസീസ് പര്യടനത്തിനെത്തിയ പാകിസ്ഥാന് ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ പരാജയത്തിലേക്ക്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ആതിഥേയര്‍ നേരത്തെ തന്നെ പരമ്പര ഉറപ്പിച്ചതാണ്. രണ്ടാം ഇന്നിങ്സിലെ ബാറ്റിങ് തകര്‍ച്ചയില്‍ 68 റണ്‍സെടുക്കുന്നതിനിടെ പാകിസ്ഥാന് ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. വെറും 82 റണ്‍സ് ലീഡിലാണ് സന്ദര്‍ശകര്‍. സ്കോര്‍- പാകിസ്ഥാന്: 313, 68/7(26) ; ഓസ്ട്രേലിയ: 299/10(109.4)
രണ്ടാം ഇന്നിങ്സില്‍ പേസ് ബൗളര്‍ ജോഷ് ഹെയ്സല്‍വുഡ് ആണ് പാകിസ്ഥാനെ തകര്‍ത്തത്. പാക് നിരയിലെ ഏഴില്‍ നാല് പേരെയും പുറത്താക്കിയത് ഹെയ്സല്‍വുഡ് ആണ്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അബ്ദുല്ലാഹ് ഷഫീഖിനെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസ് തുടക്കം ഉജ്ജ്വലമാക്കി. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ ഹെയ്സല്‍വുഡിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ പാക് നായകന് ഷാന്‍ മസൂദ് പുറത്തായി. പിന്നീട് പാക് താരങ്ങളില്‍ അല്‍പ്പം നിലയുറപ്പിച്ചത് സായിം അയൂബും(33) ബാബര്‍ അസമും(23) മാത്രം. മൂന്നാം ദിനം വിക്കറ്റെടുക്കുമ്പോള്‍ ആറ് റണ്‍സെടുത്ത് സൗദ് ഷക്കീലും റണ്ണൊന്നുമെടുക്കാതെ ആമര്‍ ജമാലും ആണ് ക്രീസില്‍. ഓസീസിന്റെ ആദ്യ ഇന്നിങ്സ് 299 റണ്‍സില്‍ അവസാനിച്ചതോടെ പാകിസ്ഥാന് 14 റണ്‍സിന്റെ ചെറിയ ലീഡ് സ്വന്തമാക്കാനായി.
എന്നാല്‍ രണ്ടാം ദിനം ബാറ്റിങ് തകര്‍ച്ച നേരിടുന്നതിനാല്‍ പരാജയം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. മാര്‍നസ് ലബൂഷെയ്നും(60) മിച്ചല്‍ മാര്‍ഷും(54) നേടിയ അര്‍ദ്ധസെഞ്ചുറിയുടെ ബലത്തിലാണ് ബാറ്റിങ് തിരിച്ചടി നേരിട്ട ഓസ്ട്രേലിയ 300നടുത്ത് വരെ എത്തിയത്. ഓസീസിനായി അലക്സ് കാരെ(38)യും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചു. പാകിസ്ഥാന് വേണ്ടി ആറ് വിക്കറ്റ് കൊയ്ത ആമര്‍ ജമാല്‍ ആണ് ഓസ്ട്രേലിയയെ ലീഡ് നേടാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: