ന്യൂദല്‍ഹി: കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍ആര്‍ഐ വേള്‍ഡ് അസോസിയേഷന്‍സ് നല്കുന്ന എന്‍ആര്‍ഐ ഗ്ലോബല്‍ അവാര്‍ഡുകള്‍ക്ക് മുന്‍ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡണ്, മുന്‍ കേരള ടൂറിസം പോലീസ് ഉദ്യോഗസ്ഥന് പി.എസ്. രഘു എന്നിവര്‍ അര്‍ഹരായി.
ജനുവരി 9 നു ന്യൂദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ വച്ച് നടക്കുന്ന പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ പ്രമുഖര്‍, എന്‍ആര്‍ഐ ബിസിനസ് പ്രമുഖര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: