താനെ : രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ലിങ്ക് ജനങ്ങള്‍ക്കായി ഈ മാസം 12ന് തുറന്നുകൊടുക്കും. 21.8 കിലോമീറ്ററുകളോളം കടലിനു മുകളില്‍ നീളമുള്ള പാലത്തിന് ഏകദേശം 22 മിറ്റര്‍ നീളമാണുള്ളത്. പാലം തുറക്കുന്നതോടെ മുംബൈയില്‍ നിന്നും നവി മുംബൈയിലേക്കുള്ള യാത്രാ സമയം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടല്‍ ബിഹാരി വാജ്പേയ് ട്രാന്‍സ്ഹാര്‍ബര്‍ ലിങ്ക് എന്നാണ് ഈ പാലം ഔദ്യോഗീകമായി അറിയപ്പെടുക. അടുത്ത വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഇത് ഓഫീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയും ചെയ്തു.
കടല്‍പ്പാലം തുറക്കുന്നതോടെ മുംബൈയിലെ ഷിവ്ദി, റായ്ഗഡ് ജില്ലയിലെ ഹവാ ഷേവാ എന്നിവ തമ്മിലുള്ള ദൂരം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ധനം ലാഭിക്കാനും ഊര്‍ജം സംരക്ഷിക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും സമയം ലാഭിക്കാനും സഹായിക്കും. 27 മീറ്റര്‍ വീതിയില്‍ ആറ് വരിപ്പാതയുള്ള ഹൈവേ ആയിരിക്കും ഇത്. ഒപ്പം രണ്ട് അടിയന്തിര എക്സിറ്റ് പാതകള്‍ എഡ്ജ് സ്ട്രിപ്പ്ക്രാഷ് ബാരിയര്‍ എന്നിവയും ഉണ്ടാകും. രണ്ടര മുതൽ 3 മണിക്കൂർ വരെയുണ്ടായിരുന്ന യാത്രാ സമയം 30 മിനിട്ടിൽ കഴിയും. മുംബൈയുടെ മുഖ്ചായ തന്നെ മാറ്റിമറിക്കും.. വ്യവസായ വികസനം തുടങ്ങിയ വലിയ സ്വപ്ന പദ്ധതിയായി മാറും. 14262 കോടിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
2018ന് നിര്‍മാണം ആരംഭിച്ച പാലം പതിനെട്ട് മാസങ്ങള്‍ക്കുള്ളില്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കാനാവുമെന്നായിരുന്നു വിലയിരുത്തല്‍ എന്നാല്‍ കോവിഡ് അടച്ചുപൂട്ടലുകളെ തുടര്‍ന്നാണ് നിര്‍മാണം വൈകിയത്. ആദ്യം ഡിസംബറില്‍ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് അറിയിച്ചെങ്കിലും അത് പിന്നീട് മാറ്റിവെക്കുകയായിരുന്നു. പാം തുറന്നുകൊടുക്കുന്നതോടെ പ്രതിദിനം 70,000 വാഹനങ്ങള്‍ ഈ പാത ഉപയോഗിക്കുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: