ന്യൂദല്‍ഹി: കശ്മീരിലെ 11 തീവ്രവാദ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു, ഇന്ത്യ ഇത്രയും കാലം തേടിക്കൊണ്ടിരുന്ന കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ജാവേദ് അഹമ്മദ് മട്ടൂ ദല്‍ഹിയില്‍ വ്യാഴാഴ്ച അറസ്റ്റിലായി. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ദല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ജാവേദ് അഹമ്മദ് മട്ടുവിനെ വലയിലാക്കിയത്.
ജാവേദ് അഹമ്മദ് മട്ടൂവില്‍ നിന്നും മോഷ്ടിച്ച ഒരു കാറും തോക്കും അഞ്ച് ലൈവ് കാട്രിഡ്ജും പിടികൂടിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ഉന്നംവെച്ചിരിക്കുന്ന കശ്മീരിലെ ആദ്യ പത്ത് പ്രധാന ശത്രുക്കളില്‍ ഒരാളാണ് ജാവേദ് അഹമ്മദ് മട്ടൂ .
കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ വെടിവെയ്പില്‍ മുറിവേറ്റ ശേഷം ജാവേദ് അഹമ്മദ് മട്ടൂ ഒളിവിലായിരുന്നു. പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ നിര്‍ദേശപ്രകാരം പിന്നീട് നേപ്പാളില്‍ ഒളിച്ചുകഴിയുകയായിരുന്നു ഈ ഭീകരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: