സിഡ്നി: ഓസ്ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ പാകിസ്ഥാന് 313 റണ്‍സിന് പുറത്ത്. മുഹമ്മദ് റിസ്വാന് (88), അഗ സല്മാന് (53), വാലറ്റത്ത് അമേര്‍ ജമാല്‍ (82) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓസീസിന് വേണ്ടി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അഞ്ച് വിക്കറ്റെടുത്തു. മറുപടിയായി ഒന്നാം ഇന്നിങ്സ് ആരംഭിച്ച ഓസ്ട്രേലിയ ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ആറ് റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് വാര്‍ണര്‍ (6), ഉസ്മാന് ഖവാജ (0) എന്നിവരാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞൈടുത്ത പാകിസ്ഥാന് അക്കൗണ്ട് തുറക്കും മുന്‍പ് ആദ്യ വിക്കറ്റ് നഷ്ടമായി. അബ്ദുള്ള ഷെഫീഖി (0)നെ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്മിത്ത് പിടികൂടി. തൊട്ടുപിന്നായെല, സെയിം അയൂബിനെ (0) ഹെയ്സല്‍വുഡിന്റെ പന്തില്‍ കാര്‍വെ പിടികൂടി. സ്കോര്‍: രണ്ടിന് നാല് റണ്‍സ്. പിന്നാലെ ഷാന്‍ മസൂദ് (35) ബാബര്‍ അസം (26) സഖ്യം 35 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ബാബറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി പാറ്റ് കമ്മിന്‍സ് ബ്രേക്ക് ത്രൂ നല്കി. സൗദ് ഷക്കീലിനെയും (5) കമ്മിന്‍സ് മടക്കിയയച്ചു. ക്യാപ്റ്റന്‍ ഷാന്‍ മസൂദാവട്ടെ മിച്ചല്‍ മാര്‍ഷിന്റെ മുന്നില്‍ കീഴടങ്ങി. ഇതോടെ പാകിസ്ഥാന് അഞ്ചിന് 96 എന്ന നിലയിലായി.
പിന്നീട് റിസ്വാന് – സല്മാന് സഖ്യം പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 94 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ റിസ്വാനെ പുറത്താക്കി, കമ്മിന്‍സ് ഓസീസിന് വീണ്ടും ബ്രേക്ക് ത്രൂ നല്കി. 103 പന്തുകള്‍ നേരിട്ട റിസ്വാന് രണ്ട് സിക്സും 10 ഫോറും നേടിയിരുന്നു. തുടര്‍ന്ന് സല്‍മാനെ സ്റ്റാര്‍ക്ക് മടക്കിയയച്ചു. ശേഷം വന്ന സാജിദ് ഖാന് (15), ഹസന് അലി (0) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ വാലറ്റത്ത് അപ്രതീക്ഷിതമായ ഒരു കൂട്ടൂകെട്ട് പാകിസ്ഥാന് ലഭിച്ചു. ജമാലിന്റെ (97 പന്തില്‍ 82) ഇന്നിംഗ്സാണ് പാകിസ്ഥാനെ 300 കടത്തിയത്. മിര്‍ ഹംസയ്ക്കൊപ്പം (43 പന്തില്‍ പുറത്താവാതെ 7) റണ്‍സാണ് ജമാല്‍ കൂട്ടിചേര്
ത്തത്. 82 പന്തുകള്‍ നേരിട്ട ജമാല്‍ നാല് സിക്സും 9 ഫോറും നേടി. കമ്മിന്‍സിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: