അഹമ്മദാബാദ് : അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കരണ്‍ അദാനിയെ കമ്പനിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഗൗതം അദാനിയെ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായി വീണ്ടും നിയമിച്ചിട്ടുണ്ട്.
നേരത്തേ ഗൗതം അദാനിയാണ് മാനേജിംഗ് ഡയറക്ടര്‍ പദവി വഹിച്ചിരുന്നത്.കമ്പനിയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിസാന്‍ മോട്ടോഴ്സിലെ മുന്‍ ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അശ്വനി ഗുപ്തയെ നിയമിച്ചു.
കരണ്‍ അദാനി 2009 ല്‍ മുന്ദ്ര തുറമുഖത്തിലൂടെയാണ് പിതാവിന്റെ ബിസിനസിലേക്കെത്തുന്നത്. 2016 ല്‍ മുന്ദ്ര തുറമുഖത്തിന്റെ സിഇഒ ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: