തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്തുതിയുമായി നടി ശോഭന. പൊതുവേ ആരെയും വാഴ്ത്തിപ്പാടാത്ത നടിയായ ശോഭന പിശുക്കില്ലാതെ മോദിയെ സ്തുതിച്ച് സംസാരിച്ചത് സിനിമാലോകത്തുള്ളവര്‍ക്കാകെ അത്ഭുതമായിരുന്നു.
സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായി മോദിയെ സ്വാഗതം ചെയ്യുന്നുവെന്നും വനിതാ സംവരണ ബില്‍. ബില്‍ പാസാക്കിയ മോദിക്ക് നന്ദിയെന്നും ശോഭന പറഞ്ഞു. ബിജെപിയുടെ നാരീശക്തി മഹിളാസമ്മേളനത്തെ അങ്ങേയറ്റം അഭിമാനത്തോടെ ഓരോ സ്ത്രീയും നോക്കിക്കാണുമെന്നും ശോഭന പറഞ്ഞു.
കേരളീയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഈ വേദിയില്‍ നില്‍ക്കുന്നതെന്ന് പറഞ്ഞ ശോഭന ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവതത്തില്‍ കാണുന്നത് ആദ്യമായാണെന്നും പറഞ്ഞു. തേക്കിന്‍കാട് മൈതാനി നിറഞ്ഞുകവിയുന്ന സ്ത്രീസാഗരമായിരുന്നു നരേന്ദ്രമോദിയെ കാണാന്‍ എത്തിയത്.
‘എല്ലാ മേഖലകളിലും ഇന്നും സ്ത്രീ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാന്‍ വനിത സംവരണ ബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാകും’, മോദിയില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് ശോഭന വ്യക്തമാക്കി.
‘സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നവരാണ് നമ്മള്. പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നത് കാണാനാകും. കഴിവും നിശ്ചയദാര്‍ഢ്യമുള്ള ആകാശത്തേക്ക് ആദ്യത്തെ ചുവടുവെയ്പ് ആവട്ടെ വനിതാ സംവരണ ബില്‍. ബില്‍ പാസാക്കിയ മോദിക്ക് നന്ദി. ഭാരതിയനെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ബില്ലിനെ കാണുന്നത്. മോദിക്കൊപ്പം വേദി പങ്കിടാന്‍ അവസരം തന്നതില്‍ നന്ദിയെന്നും’, ശോഭന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: