ബാദാമി ചാലൂക്യവംശ രാജാക്കന്മാര് ഏഴാം നൂറ്റാണ്ടില്‍ പണിത ഒമ്പതു ശിവക്ഷേത്രങ്ങളുടെ സമുച്ചയമാണ് തെലങ്കാനയില്‍ ആലമ്പൂരിലുള്ള നവബ്രഹ്മക്ഷേത്രങ്ങള്. ഒമ്പതു ക്ഷേത്രങ്ങളുടെയും പേരിനൊപ്പം ബ്രഹ്മ എന്നു ചേര്‍ത്തിരിക്കുന്നു. ബ്രഹ്മാവ്, ശിവനെ തപസ്സു ചെയ്ത് പ്രത്യക്ഷപ്പെടുത്തിയ സ്ഥലമാണ് ആലമ്പൂരെന്നാണ് വിശ്വാസം.
കുമാരബ്രഹ്മ, അര്ക്കബ്രഹ്മ, വീരബ്രഹ്മ, ബാലബ്രഹ്മ, സ്വര്ഗബ്രഹ്മ, ഗരുഡബ്രഹ്മ, വിശ്വബ്രഹ്മ, പത്മബ്രഹ്മ, താരകബ്രഹ്മ എന്നിങ്ങനെയാണ് ക്ഷേത്രങ്ങള്‍ അറിയപ്പെടുന്നത്. മനോഹരമായ കൊത്തുപണികളോടു കൂടിയവയാണ് ക്ഷേത്രങ്ങളോരോന്നും. നല്ലമല കുന്നുകളുടെ താഴ്വരയില് കൃഷ്ണ, തുംഗഭദ്ര നദികളുടെ സംഗമസ്ഥാനത്താണ് വിസ്മയിപ്പിക്കുന്ന ശില്പചാതുരിയോടു കൂടിയ ഈ ക്ഷേത്രങ്ങളുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: