തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്നില്‍ ബി ജെ പി, കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തില്ല. പ്രതിപക്ഷത്ത് നിന്ന് മുസ്ലീം ലീഗ് എം പി പി വി അബ്ദുള്‍ വഹാബ് മാത്രമാണ് പങ്കെടുത്തത്.
മാസ്ക്കറ്റ് ഹോട്ടലിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചില്ല.
കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്ക ബാവ പങ്കെടുത്തു.സജി ചെറിയാന് വിവാദ പരാമര്‍ശത്തില്‍ തിരുത്തലിന് തയാറായതിനെ തുര്‍ന്നാണ് കെ സി ബി സി പ്രതിനിധികള്‍ വിരുന്നില്‍ പങ്കെടുത്തത്.
കഴിഞ്ഞ വര്‍ഷത്തെ വിരുന്നില്‍ 570 പേരായിരുന്നു പങ്കെടുത്തത്. 9, 24,160 രൂപയായിരുന്നു മുന്‍വര്‍ഷത്തെ വിരുന്നിന്റെ ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: