ആലപ്പുഴ: വാടകയ്ക്കെടുത്ത കാർ മടക്കി നൽകാത്തതുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ നിർമൽ മാധവിന്റെ ഇടപാടുകൾ പോലീസ് വിശദമായി പരിശോധിക്കും.മുമ്പും സമാനരീതിയിൽ കാറുകൾ വാടകയ്ക്കെടുത്ത ശേഷം മറിച്ചു വിറ്റ കേസിൽ പ്രതിയായ ഇയാൾ കൂടുതൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണിത്.
പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പരിശോധനകൾ നടന്നു വരികയാണ്. ഇതിൽ നിന്നും കൂട്ടു പ്രതികശെ തിരിച്ചറിഞ്ഞ ശേഷം നിർമൽ മാധവിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ സമീപിക്കും. പുതുവത്സരം ആഘോഷിക്കുന്നതിന് വേണ്ടി ബാങ്കോക്കിലേക്കുള്ള യാത്രക്കിടെ ബെംഗളൂരു വിമാനത്താവളത്തിലാണ് ഇയാൾ പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: