ന്യൂദല്‍ഹി: സാമ്പത്തിക രംഗത്ത് സമസ്ത മേഖലകളിലും ഉണര്‍വ് ഉണ്ടായതായി ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തിക സേവന വകുപ്പിന്റെ (ഡിഎഫ്എസ്)വര്‍ഷാന്ത്യ അവലോകനം വ്യക്തമാക്കുന്നു.
നഷ്ടസാധ്യത വിലയിരുത്തല്‍, നിഷ്ക്രിയാസ്തി പരിപാലനം, സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, ഉപഭോക്തൃ സേവനം, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയിലും മറ്റും ശ്രദ്ധ കേന്ദ്രീകരിച്ച് പരിഷ്കാരങ്ങള്‍ അതിവേഗം തുടര്‍ന്നു.
ഈസ് പരിഷ്കാരങ്ങള്‍ ഡിജിറ്റല്‍ ഉപഭോക്തൃ അനുഭവം, അപഗ്രഥനം അടിസ്ഥാനമാക്കി ബിസിനസ്സ് മെച്ചപ്പെടുത്തല്‍, സാങ്കേതികവിദ്യയും ഡാറ്റയും ഉപയോഗപ്പെടുത്തി പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കല്‍, എച്ച്ആര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്ക് ഊന്നല്‍ നല്കുന്ന പരിവര്‍ത്തനപരമായ മാറ്റത്തിന് സാക്ഷ്യം വഹിച്ചു.
ഷഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തികള്‍ ഗണ്യമായി കുറയ്ക്കുന്നതില്‍ ഡിഎഫ്എസിന്റെ തന്ത്രപരമായ ഇടപെടല്‍ നിര്‍ണായക പങ്ക് വഹിച്ചു. 2019 മാര്‍ച്ചില്‍ 9,33,779 കോടി രൂപയായിരുന്ന മൊത്ത നിഷ്ക്രിയ ആസ്തി 2023 മാര്‍ച്ച് ആയപ്പോഴേക്കും 5,71,515 കോടി രൂപയായി കുറഞ്ഞു.
ഡിജിറ്റല്‍ പണമിടപാടുകളുടെ മേഖലയില്‍, ശക്തമായ ആവാസവ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതില്‍ ഡിഎഫ്എസ് മുന്‍പന്തിയിലാണ് മൊത്തം ഇടപാടുകളുടെ എണ്ണം 2017-8 സാമ്പത്തിക വര്‍ഷത്തില്‍ 2,071 കോടിയില്‍ നിന്ന് 2022-23 ല്‍ 13,462 കോടിയായി ഉയര്‍ന്നു.
പ്രധാനമന്ത്രി ജന്‍ ധന് യോജന , പ്രധാനമന്ത്രി ജീവന് ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, മുദ്ര, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, അടല്‍ പെന്ഷന് യോജന തുടങ്ങിയ പദ്ധതികള്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നതിനൊപ്പം സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി തുടരുന്നു.
കാര്‍ഷിക വായ്പ 201415 സാമ്പത്തിക വര്‍ഷത്തില്‍ 8.45 ലക്ഷം കോടി രൂപയായിരുന്നത് 202223 സാമ്പത്തിക വര്‍ഷത്തില്‍ 21.55 ലക്ഷം കോടി രൂപയായി. 7.36 കോടി പ്രവര്‍ത്തനക്ഷമമായ കെസിസി അക്കൗണ്ടുകളുള്ള കര്‍ഷകര്‍ക്ക്, സമയബന്ധിതവും തടസ്സരഹിതവുമായ വായ്പ നല്കുന്നതില് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പദ്ധതി നിര്‍ണായക പങ്ക് വഹിച്ചു.
സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ പെന്‍ഷന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള അടല്‍ പെന്ഷന് യോജന രാജ്യത്തുടനീളം എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി സമഗ്രമായി നടപ്പിലാക്കി, മൊത്തം അംഗസഖ്യ 5.97 കോടി കവിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: