തിരുവനന്തപുരം: ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് അയോദ്ധ്യയില്‍ നിന്നും പൂജിച്ചുകൊണ്ടുവന്ന അക്ഷതം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി.
കൈമനം മാതാ അമൃതാനന്ദ ആശ്രമത്തിലെ സ്വാമി ശിവാമൃതാനന്ദപുരിയുടെ നേതൃത്വത്തിലുള്ള സംഘം രാജ് ഭവനിലെത്തിയാണ് അക്ഷതം നല്‍കിയത്. ടി പി സെന്കുമാര്്, ആര് എസ് എസ് സഹപ്രാന്ത പ്രചാരക് വി. അനീഷ്, സഹപ്രാന്ത കാര്യവാഹ് ടി വി പ്രസാദ് ബാബു, വിഭാഗ് പ്രചാരക്് പി എന്‍ പ്രമോദ്, മാതാ അമൃതാനന്ദ ആശ്രമത്തിലെ അഭിലാഷ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
അന്‍പത് ലക്ഷം ഹിന്ദു ഭവനങ്ങളില്‍ അയോധ്യയില്‍ പൂജിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും ക്ഷേത്രചരിതം അടങ്ങുന്ന ലഘുലേഖയും വിതരണം ചെയ്യും.
ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങില്‍ ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരുവിനും മേല്‍ശാന്തി മഹേഷ് നമ്പൂതിരിക്കും അക്ഷതം നല്കി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിഎച്ച്പി സംസ്ഥാന ഗവേണിങ്ങ് കൗണ്‍സില്‍ അംഗങ്ങളായ ജോഷി പ്രഭാകര്‍, സതീഷ് അരുണാചലം തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മഹാസമ്പര്‍ക്ക യജ്ഞം ജനുവരി 15 വരെ കേരളത്തിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: