ടോക്യോ: പുതുവത്സരദിനത്തിൽ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ നാല് പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ജപ്പാൻ കടലോരത്തെ ഇഷികാവ പ്രിഫെക്ചറിലെ നോതായിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകിട്ടായിരുന്നു ഭൂകമ്പം.
ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.51-ന് ഉണ്ടായ ഭൂകമ്പത്തിൽ 1..2 മീറ്റർ ഉയരത്തിൽ തിരമാലയടിച്ചു. ഭൂകമ്പമാപിനിയിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ നിരവധി വീടുകൾ തകരുകയും തീപിടിത്തം ഉണ്ടാകുകയും ചെയ്തു. അതേസമയം ഭൂകമ്പമുണ്ടായ ഇഷികാവയിലെ ഷിക ഷിക ആണവനിലയത്തിനോ മറ്റ് ആണവനിലയങ്ങൾക്കോ തകരാറില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അഞ്ച് മീറ്ററിൽ അധികം ഉയരത്തിൽ തിരമാല അടിയ്ക്കുന്ന വൻ സുനാമി ഉണ്ടാകുമെന്ന് ജപ്പാന്റെ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് ഇത് താഴ്ത്തി. ആദ്യ ഭൂകമ്പത്തിന് ശേഷം 90 മിനിറ്റിനുള്ളിൽ നാല് തീവ്രത രേഖപ്പെടുത്തിയ 21 എണ്ണമുൾപ്പെട നിരവധി തുടർ ചലനങ്ങളുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: