അവതാര പുരുഷനായി ത്രേതായുഗത്തില്‍ ജീവിച്ചിരുന്ന ശ്രീരാമന്റെ അയോദ്ധ്യയിലെ ക്ഷേത്രം ഉജ്ജയിനിയിലെ രാജാവായ വിക്രമാദിത്യന് പുനര്‍നിര്‍മിച്ചു എന്നാണ് ചരിത്രപരമായ ആദ്യപരാമര്‍ശം. സരയൂ നദിയുടെ തീരത്ത് ആയിരത്താണ്ടുകള്‍ സമാധാനം കളിയാടിയിരുന്ന അയോദ്ധ്യയില്‍ സ്ഥിതിചെയ്തിരുന്ന രാമക്ഷേത്രം മുഗള്‍ ആധിപത്യത്തിനു തുടക്കമിട്ട ബാബര്‍ 1528-ല്‍ തകര്‍ത്തു. ക്ഷേത്രാവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ബാബറി മസ്ജിദ് നിര്‍മിച്ചു.
കാല് നൂറ്റാണ്ട് പിന്നിട്ട് 1853ല്‍ സംഘടിച്ചെത്തിയ നിര്‍മോഹി അഖാഡയിലെ ഹൈന്ദവ സംന്യാസിമാര്‍ ‘ബാബറി നിര്‍മിതി’ സ്വന്തം അധീനതയിലാക്കി. രാമജന്മഭൂമി മോചിപ്പിക്കാനുള്ള ആദ്യശ്രമമായിരുന്നു ഇത്. നൂറ്റാണ്ടുകള്‍ നീണ്ട വലിയൊരു പോരാട്ടത്തിന്റെ തുടക്കവും. ധര്‍മ്മത്തിന്റെ പ്രതീകവും മര്യാദാപുരുഷോത്തമനുമായ ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയോടും അവിടെ ഉയര്‍ന്നുവന്ന ക്ഷേത്രത്തോടുമുള്ള ഭക്തിയും ആദരവും ഹിന്ദുക്കള്‍ എക്കാലവും നിലനിര്‍ത്തിപ്പോന്നു.
അയോദ്ധ്യയുടെ മോചനം എന്ന അഭിലാഷം അവര്‍ ഹൃദയത്തില്‍ സൂക്ഷിച്ചു. സഹനത്തിലൂടെയും സമരങ്ങളിലൂടെയും ഈ അഭിലാഷപൂര്‍ത്തിക്കായി നിരന്തരം ശ്രമിച്ചു. രാമനും രാമായണവും സൂര്യചന്ദ്രന്മാരുള്ള കാലത്തോളം വാഴ്ത്തപ്പെടുമ്പോള്‍ അയോദ്ധ്യ മാത്രം ഇതിന് അപവാദമായിരിക്കാന്‍ നിയതി അനുവദിക്കില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: