ലക്നൗ: അയോധ്യയിൽ 1450 കോടിയിലധികം രൂപ ചെലവഴിച്ച് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചത് റെക്കോർഡ് കാലയളവിൽ. വെറും 20 മാസം കൊണ്ടാണ് അയോധ്യയിലെ വിമാനത്താവളം പൂർത്തിയാക്കിയതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ചെയർമാനായ സഞ്ജീവ് കുമാർ പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ഉത്തർപ്രദേശ് സർക്കാരുമായി ഒപ്പുവച്ച ധാരണാപത്രം പ്രകാരമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അയോധ്യ വിമാനത്താവളത്തിന്റെ വികസനം ഏറ്റെടുത്തത്. അയോധ്യയ്ക്ക് എയർ കണക്റ്റിവിറ്റി പ്രധാനമാണെന്ന് പറഞ്ഞ സഞ്ജീവ് കുമാർ പറഞ്ഞു, വിപുലീകരണത്തിൽ എയർപോർട്ട് അതോറിറ്റി സന്തുഷ്ടരാണെന്നും കൂട്ടിച്ചേർത്തു.
കൂടുതൽ യാത്രക്കാരുടെ ഒഴുക്കിനൊപ്പം അയോധ്യയിലെ കണക്റ്റിവിറ്റിയും മെച്ചപ്പെടും. എയർപോർട്ട് അതോറിറ്റിയിലെ ഞങ്ങൾ ഈ വിപുലീകരണത്തിൽ അതീവ ആവേശത്തിലാണ്, അയോധ്യയിലെ ജനങ്ങളും സന്തുഷ്ടരാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ വിമാനത്താവളത്തിന്റെ വികസനത്തോടെ, ശ്രീരാമമന്ദിർ സന്ദർശിക്കുന്ന തീർഥാടകർക്ക് സമീപത്തെ പ്രശസ്ത തീർഥാടന കേന്ദ്രങ്ങളായ രാം കി പൈഡി, ഹനുമാൻ ഗർഹി, നാഗേശ്വർ നാഥ് ക്ഷേത്രം, ബിർള ക്ഷേത്രം തുടങ്ങിയവ സന്ദർശിക്കാനുമാവും.
കൂടാതെ അയോധ്യ വിമാനത്താവളത്തിന്റെ വികസനം വാണിജ്യമേഖലയും തീർത്ഥാടന ടൂറിസവും വളരുകയും മേഖലയുടെ മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും. 821 ഏക്കർ ഭൂമിയാണ് ഉത്തർപ്രദേശ് സർക്കാർ അയോധ്യ വിമാനത്താവളത്തിന്റെ വികസനത്തിനായി വിട്ടുനൽകിയത്. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഇത് പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കും.
ടെര്‍മിനല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം അയോധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീരാമ ക്ഷേത്ര വാസ്തുവിദ്യയെ ചിത്രീകരിക്കുന്നതാണ്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ അകത്തളങ്ങള്‍ ഭഗവാന് ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പ്രാദേശിക കലാ വിരുതുകള്‍, ചിത്രങ്ങള്‍, ചുവര്‍ചിത്രങ്ങള്‍ എന്നിവയാല്‍ അലങ്കരിച്ചിരിക്കുന്നു.
ആവരണമുള്ള മേല്‍ക്കൂര സംവിധാനം, എല്‍ഇഡി പ്രകാശസംവിധാനം, മഴവെള്ള സംഭരണം, ജലധാരകളോടുകൂടിയ സൗന്ദര്യവത്കരണം, ജലശുദ്ധീകരണ പ്ലാന്റ്, മലിനജലസംസ്കരണ പ്ലാന്റ്, സൗരോര്‍ജ പ്ലാന്റ് തുടങ്ങി നിരവധി സുസ്ഥിര സവിശേഷതകളും ഗൃഹ 5 (GRIHA 5) നക്ഷത്ര റേറ്റിംഗുകള്‍ നിറവേറ്റുന്നതിനായി മറ്റ് നിരവധി സവിശേഷതകളും അയോധ്യ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിമാനത്താവളം ഈ മേഖലയിലെ സമ്പര്‍ക്കസൗകര്യം മെച്ചപ്പെടുത്തും, ഇത് വിനോദസഞ്ചാരം, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: