അയോധ്യ : പുതുക്കിയ അയോധ്യ റെയില്‍വേ സ്‌റ്റേഷനും അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാമന്ത്രി നരേന്ദ്രമോദി. ആദ്യം അയോധ്യ ധാം റെയില്‍വേ സ്‌റ്റേഷന്റെ ഉദ്ഘാടനമാണ് പ്രാധാനമന്ത്രി നിര്‍വഹിച്ചത്.
#WATCH | Prime Minister Narendra Modi inaugurates the Ayodhya Dham Junction railway station, in Ayodhya, Uttar Pradesh
Developed at a cost of more than Rs 240 crore, the three-storey modern railway station building is equipped with all modern features like lifts, escalators,… pic.twitter.com/oJMFLsjBnp
— ANI (@ANI) December 30, 2023
വിമാനത്താവളത്തില്‍ നിന്ന് റോഡ്ഷോയായാണ് പ്രധാനമന്ത്രി അയോധ്യ ധാം റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. നിരവധിയാളുകളാണ് പ്രധാനമന്ത്രിയെ കാണുന്നതിനായി രാഭക്തിഗാനങ്ങളും പുഷ്പവൃഷ്ടിയുമായി നിരത്തില്‍ അണിനിരന്നത്.
#WATCH | Prime Minister Narendra Modi inaugurates the Ayodhya Dham Junction railway station, in Ayodhya.
Uttar Pradesh Governor Anandiben Patel, CM Yogi Adityanath, Railways Minister Ashwini Vaishnaw are also present. pic.twitter.com/ls97j4eKkE
— ANI (@ANI) December 30, 2023
റെയില്‍വേ സ്‌റ്റേഷന്‍ ഉദ്ഘാടനത്തിന് ശേഷം അമൃത്- വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫും പ്രധാനമന്ത്രി നിര്‍വിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും അയോധ്യ ധാം റെയില്‍വേ സ്‌റ്റേഷന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ട്രെയിന്‍ ഫ്ളാഗ്ഓഫിന് ശേഷം അമൃത് ഭാരത് ട്രെയിനിനുള്ളില്‍ പ്രവേശിച്ച പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായും സംവദിച്ചു.
#WATCH | PM Narendra Modi interacts with students onboard the Amrit Bharat train in Ayodhya, Uttar Pradesh pic.twitter.com/1bEdAgOp3B
— ANI (@ANI) December 30, 2023
അയോധ്യ ധാം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ എന്നറിയപ്പെടുന്ന പുനര്‍വികസിപ്പിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്റെ ഒന്നാം ഘട്ടം 240 കോടിയിലധികം രൂപ ചെലവഴിച്ചാണ് വികസിപ്പിച്ചത്. മൂന്ന് നിലകളുള്ള ആധുനിക റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തില്‍ ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, ഫുഡ് പ്ലാസകള്‍, പൂജ ആവശ്യങ്ങള്‍ക്കുള്ള കടകള്‍, ക്ലോക്ക് റൂമുകള്‍, ശിശു പരിപാലന മുറികള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ ആധുനിക സവിശേഷതകളും സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റേഷന്‍ കെട്ടിടം ‘എല്ലാവര്‍ക്കും പ്രാപ്യമാകുന്ന’, ‘ഐജിബിസി സര്‍ട്ടിഫൈഡ് ഗ്രീന്‍ സ്റ്റേഷന്‍ കെട്ടിടമായിരിക്കും’.
#WATCH | Ayodhya, Uttar Pradesh: PM Narendra Modi flags off two new Amrit Bharat trains and six new Vande Bharat Trains. pic.twitter.com/Q1aDQc8wG7
— ANI (@ANI) December 30, 2023
1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചത്. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഇത് പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കും. ടെര്‍മിനല്‍ കെട്ടിടത്തിന്റെ മുന്‍ഭാഗം അയോധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീരാമ ക്ഷേത്ര വാസ്തുവിദ്യയെ ചിത്രീകരിക്കുന്നതാണ്. ടെര്‍മിനല്‍ കെട്ടിടത്തിന്റെ അകത്തളങ്ങള്‍ ഭഗവാന്‍ ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന പ്രാദേശിക കലാ വിരുതുകള്‍, ചിത്രങ്ങള്‍, ചുവര്‍ചിത്രങ്ങള്‍ എന്നിവയാല്‍ അലങ്കരിച്ചിരിക്കുന്നു.
ആവരണമുള്ള മേല്‍ക്കൂര സംവിധാനം, എല്‍ഇഡി പ്രകാശസംവിധാനം, മഴവെള്ള സംഭരണം, ജലധാരകളോടുകൂടിയ സൗന്ദര്യവത്കരണം, ജലശുദ്ധീകരണ പ്ലാന്റ്, മലിനജലസംസ്‌കരണ പ്ലാന്റ്, സൗരോര്‍ജ പ്ലാന്റ് തുടങ്ങി നിരവധി സുസ്ഥിര സവിശേഷതകളും ഗൃഹ 5 (ഏഞകഒഅ 5) നക്ഷത്ര റേറ്റിംഗുകള്‍ നിറവേറ്റുന്നതിനായി മറ്റ് നിരവധി സവിശേഷതകളും അയോധ്യ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വിമാനത്താവളം ഈ മേഖലയിലെ സമ്പര്‍ക്കസൗകര്യം മെച്ചപ്പെടുത്തും, ഇത് വിനോദസഞ്ചാരം, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: