ന്യൂഡൽഹി: രാജ്യത്തിന്റെ സ്വപ്ന ദൗത്യമായ ആദിത്യ എൽ-1 ഒരാഴ്ചക്കുള്ളിൽ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഇസ്രോ മേധാവി എസ് സോമനാഥ്. സൗരദൗത്യം ആദിത്യ എൽ-1 അടുത്ത ആഴ്ച ലാഗ്രാഞ്ച് പോയിന്റിലെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനുവരി ആറിന് വൈകുന്നേരം നാല് മണിയോടെയാകും പേടകം എൽ-1 പോയിന്റിൽ എത്തുക.
പേടകത്തിന്റെ എഞ്ചിൻ ജ്വലിപ്പിച്ച് ഹലോ ഓർബിറ്റിലേക്ക് പ്രവശിപ്പിക്കുകയാകും ചെയ്യുക. ഭൂമിയ്ക്കും സൂര്യനും ഇടയിലായി ഗുരുത്വാകർഷണ ബലം ഇല്ലാത്ത ഇടമാണ് ലാഗ്രാഞ്ച് പോയിന്റ് അഥവാ എൽ-1 പോയിന്റ് എന്നറിയപ്പെടുന്നത്. ഇവിടേക്കാകും പേടകം എത്തുക.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയുടെ വാർഷിക ശാസ്ത്ര സാങ്കേതിക പരിപാടിയിൽ സംസാരിക്കവെയാണ് ഇസ്രോ മേധാവി ഇക്കാര്യം പരാമർശിച്ചത്. നിലവിൽ ആറ് പേലോഡുകളും പ്രവർത്തന ക്ഷമമാണെന്നും നിർണായക വിവരങ്ങൾ ഇതിൽ നിന്നും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: