തിരുവനന്തപുരം: മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ഗണേഷ് കുമാറിനും രാമചന്ദ്രന് കടന്നപ്പളളിക്കും നല്കിയ വകുപ്പുകള്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അംഗീകാരം. ഗണേഷ് കുമാറിന് ഗതാഗതം, മോട്ടോര്‍ വാഹനം, ജലഗതാഗതം എന്നീ വകുപ്പുകളും രാമചന്ദ്രന് കടന്നപ്പള്ളിക്ക് രജിസ്ട്രേഷന്, മ്യൂസിയം, പുരാവസ്തു വകുപ്പുകളുമാണ് ലഭിച്ചത്. തുറമുഖ വകുപ്പ് നല്‍കുമെന്നാണ് കരുതിയതെങ്കിലും അത് വി എന്‍ വാസവന് നല്കി.സഹകരണ വകുപ്പിന് പുറമെയാണ് വാസവന് തുറമുഖ വകുപ്പ് കൂടി ലഭിച്ചത്.
ഏതുവകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്നും വകുപ്പേതായാലും നീതി പുലര്‍ത്തുമെന്നും കെബി ഗണേഷ് കുമാര്‍ പ്രതികരിച്ചു.മുഖ്യമന്ത്രി നല്‍കുന്നത് ഏത് വകുപ്പായാലും അതിനോട് കൂറും സത്യസന്ധതയും പുലര്‍ത്തുമെന്ന് കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനായില്ലെങ്കിലും ഇപ്പോഴുള്ള അവസ്ഥയില്‍നിന്ന് കരകയറ്റാന്‍ പരമാവധി ശ്രമിക്കുമെന്ന് കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. പരിഷ്കരണങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കും.
രണ്ടരവര്‍ഷമാണ് ബാക്കിയുളളത്. എല്ലാം പഠിക്കാന്‍ ഒരാഴ്ച സമയം വേണമെന്നും കമ്പ്യൂട്ടറൈസേഷന് ഉള്‍പ്പെടെ നടപ്പാക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
തനിക്ക് പിറകെ നടന്ന് ഉപദ്രവിക്കുന്ന രീതിയില്ല.തന്നെ ബഹിഷ്കരിക്കുന്ന പ്രതിപക്ഷ നയം എന്തിനാണെന്ന് മനസിലാകുന്നില്ല. കോണ്‍ഗ്രസുകാര്‍ കള്ളസാക്ഷി പറഞ്ഞ കേസാണ് കോടതിയിലുള്ളതെന്നും ഗണേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: