തിരുവനന്തപുരം: അയോധ്യ പ്രതിഷ്ഠാകര്‍മത്തിനുള്ള ക്ഷണത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും കൈക്കൊണ്ട നിലപാട് ഭൂരിപക്ഷ സമൂഹത്തെ അവഹേളിക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. പാലസ്തീന് അനുകൂല റാലി നടത്താനും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനും ഇരുകൂട്ടര്‍ക്കും ആശയക്കുഴപ്പമില്ലെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി.
പ്രതിഷ്ഠാകര്‍മം സര്‍ക്കാര്‍ പരിപാടിയാണ് എന്ന വാദം ബാലിശമാണ്. ക്ഷേത്രം ട്രസ്റ്റ് ആണ് പരിപാടിയുടെ സംഘാടകര്‍. മതവും രാഷ്ട്രീയവും കൂട്ടി കലര്‍ത്തുന്നു എന്നാണ് സിപിഎം പറയുന്നത്. അങ്ങനെ എങ്കില്‍ ദേവസ്വംമന്ത്രി എന്തിനാണ് ശബരിമലയില്‍ പോകുന്നത്. ദേവസ്വം വകുപ്പ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൈയില്‍ വയ്ക്കുന്നത് എന്തിനെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ശബരിമലയിലെ ദുരിതം കാരണം ഭക്തര്‍ മാല ഊരി മടങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടായപ്പോള്‍ പോലും മിണ്ടാതെ ഇരുന്നവരാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കന്മാര്. വടക്കുഭാഗത്തെ സംസ്ഥാനങ്ങളില്‍ രാമഭക്തരായി ചമഞ്ഞ് വോട്ട് പിടിച്ചവരാണ് കോണ്‍ഗ്രസുകാര്‍ എന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: