കൊച്ചി: നഗരത്തിന് പുതുവത്സര സമ്മാനമായി സംസ്ഥാന ജലഗതാഗത വകുപ്പ് ( എസ്ഡബ്ല്യുടിഡി ) കൊച്ചി കായലില്‍ പ്രീമിയം സോളാര്‍ എസി ബോട്ട് സര്‍വീസ് ഈ ആഴ്ച ആരംഭിക്കും.
ഇന്ദ്ര എന്ന ഡബിള്‍ ഡെക്കര്‍ കാറ്റമരന്‍ എന്ന ബോട്ട് സാധാരണ ഗതാഗതത്തിന് പകരം വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ദ്രയുടെ ട്രയല്‍ റണ്‍ ഇതിനകം പൂര്‍ത്തിയായി. ഈ ആഴ്ച ത
ന്നെ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
ഫോര്‍ട്ട് കൊച്ചിക്കും എറണാകുളത്തിനും ഇടയിലാണ് ബോട്ടിന്റെ ട്രയല്‍ റണ്‍ നടത്തിയത്. കൊച്ചി കായലിലെ വിവിധ ദ്വീപുകള്‍ക്കിടയിലുള്ള പതിവ് സര്‍വീസ് പുതുവര്‍ഷത്തിന് മുമ്പ് ആരംഭിക്കും. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബോട്ട്, എറണാകുളം ജെട്ടി, വൈിന്, ബോള്‍ഗാട്ടി, ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, വില്ലിങ്ഡണ്‍ ഐലന്‍ഡ് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് കൊച്ചിയിലെത്തും. കൊച്ചി കായലിലൂടെയുളള മൂന്നുമണിക്കൂര്‍ യാത്രയ്ക്ക് 300 രൂപയാണ് നിരക്ക്. മറൈന്‍ ഡ്രൈവില്‍നിന്ന് സര്‍വീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകള്‍ കായലിലൂടെയുള്ള ഒരു മണിക്കൂര്‍ യാത്രയ്ക്ക് ഏകദേശം ഇതേനിരക്കാണ് ഈടാക്കുന്നത്.
100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ‘ഇന്ദ്ര’യില്‍ പ്രീമിയം സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉണ്ടാകും. വരും മാസങ്ങളില്‍ ആധുനിക സൗകര്യങ്ങളോടെ രണ്ട് യാത്രാബോട്ടുകള്‍ കൂടി പുറത്തിറക്കാനാണ് എസ്ഡബ്യൂടിഡി പദ്ധതിയിടുന്നത്. എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടിയ ബോട്ടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കൊച്ചി വാട്ടര്‍ മെട്രോയുടെ വന്‍ ജനപ്രീതിയാണ് കൊച്ചി കായലിലൂടെ പ്രീമിയം പാസഞ്ചര്‍, ടൂറിസ്റ്റ് ബോട്ടുകള്‍ പുറത്തിറക്കാന്‍ എസ്ഡബ്ല്യുടിഡിയെ പ്രേരിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണില്‍ ഉദ്ഘാടനം ചെയ്ത വാട്ടര്‍ മെട്രോ സര്‍വീസുകള്‍ ഇതിനകം തന്നെ വന്‍ ഹിറ്റായിട്ടുണ്ട്. പ്രീമിയം സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളുമുള്ള വാട്ടര്‍ മെട്രോ ബോട്ടുകള്‍ വിനോദസഞ്ചാരികളെ ആകര്
ഷിക്കുകയും ചെയ്തിരുന്നു.
നിലവില്‍ എറണാകുളം ജെട്ടിയില്‍നിന്ന് മുളവുകാട്, വരാപ്പുഴ, മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി, വൈപ്പിന്‍ എന്നിവിടങ്ങളിലെ വിവിധ റൂട്ടുകളിലായി എട്ട് ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. ഇവയില്‍ അഞ്ച് ബോട്ടുകള്‍ 100 പേര്‍ക്ക് ഇരിക്കാവുന്ന
തും മറ്റ് മൂന്ന് ബോട്ടുകള്‍ക്ക് 75 സീറ്റിങ് കപ്പാസിറ്റിയുമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: