തിരുവനന്തപുരം: പ്രശസ്ത നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണന് (51) അന്തരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് തുടര്‍ന്നാണ് മരണം സംഭവിച്ചത്.
മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖി എന്ന നാടകമാണ് ഏറ്റവും ശ്രദ്ധ നേടിയത്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കമുള്ള പുരസ്കാരങ്ങള്‍ ഈ നാടകത്തിന് ലഭിച്ചിരുന്നു.
തിരുവനന്തപുരത്തെ വെള്ളായണിയില്‍ 1972 ജൂലൈ 16 നാണ് പ്രശാന്ത് നാരായണന്റെ ജനനം. കഥകളി സാഹിത്യകാരന് വെള്ളായണി നാരായണന് നായരാണ് അച്ഛന്. അമ്മ കെ ശാന്തകുമാരി അമ്മ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയിലുമായി ആയിരുന്നു വിദ്യാഭ്യാസം. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസില്‍ ഉദ്യോഗസ്ഥനായിരുന്നു.
തൊപ്പിക്കാരന്, അരചചരിതം,ബലൂണുകള്‍, ജനാലയ്ക്കപ്പുറം, വജ്രമുഖന്‍, ചിത്രലേഖ, രബീന്ദനാഥ് ടഗോറിന്റെ തപാലോഫീസ്, ഷേക്സ്പിയറിന്റെ ഹാംലെറ്റ്, ഭാസ മഹാകവിയുടെ ഊരുഭംഗം തുടങ്ങിയവയാണ് ആദ്ദേഹത്തിന്റെ ശ്രദ്ധനേടിയ നാടകങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: