ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ താഴ്വാരത്തില്‍ പ്രകൃതിയുടെ എല്ലാ മനോഹാരിതയും ആസ്വദിച്ച് താമസിക്കാന്‍ ടൂറിസം വകുപ്പ് ഒരുക്കിയ ഇക്കോ ലോഡ്ജ് ബമ്പര്‍ ഹിറ്റ്. ഇക്കോ ലോഡ്ജ് ആരംഭിച്ച് ഒന്നരമാസം ആകുമ്പോള്‍ അഞ്ച് ലക്ഷം രൂപയുടെ വരുമാനം.
ഇതില്‍ 4.25 ലക്ഷം രൂപയും കിട്ടിയത് ഈമാസമാണ്. ക്രിസ്മസ്- പുതുവര്‍ഷാഘോഷത്തിനായി നിരവധി പേരാണ് ഇക്കോ ലോഡ്ജിലെ കോട്ടേജുകള്‍ ബുക്ക് ചെയ്തിരിക്കുന്ന
ത്. ഈ മാസം 29, 30, 31 തീയതികളില്‍ ആകെയുള്ള 12 കോട്ടേജുകളും ബുക്ക് ചെയ്തിരിക്കുകയാണ്. ന്യൂ ഇയര്‍ കഴിയുന്നത് വരെയാണ് മുന്‍കൂര്‍ ബുക്കിംഗ് കൂടുതലുള്ളത്.
നവംബര്‍ ഒമ്പതിന് ഇക്കോ ലോഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതിന് ശേഷം കഴിഞ്ഞ മാസം 75,900 രൂപയോളം വരുമാനം ലഭിച്ചു. റസ്റ്റോറന്റിലെ വരുമാനം കൂടി
ചേര്‍ത്താണിത്.
കേരളീയത തുളുമ്പിനില്ക്കുന്ന ഒന്നിനൊന്ന് മെച്ചമായ അത്യാധുനികമായ താമസയിടങ്ങളില്‍ ഉറങ്ങി ഉണരുമ്പോള്‍ മഴവില്‍ ആകൃതിയില്‍ തലയെടുപ്പോടെ നില്ക്കുന്ന ആര്‍ച്ച് ഡാം കണികണ്ടുണരാമെന്നതാണ് സഞ്ചാരികളെ ഇവിടേക്ക്
ആകര്‍ഷിക്കുന്നത്. 25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകള്‍ നിര്‍മിച്ചിരിക്കുന്നത്.
പൂര്‍ണമായും തടികൊണ്ട് നിര്‍മിച്ച കോട്ടേജുകളെല്ലാം എയര്‍ കണ്ടീഷന്‍ ചെയ്തതാണ്. ഒരു ഡബിള്‍ ബെഡ് റൂം, കുളിമുറി, സിറ്റൗട്ട് എന്നിവയടങ്ങിയതാണ് ഒരു കോട്ടേജ്. ചെറുതോണിയില്‍ നിന്ന് പുളിയന്മല റോഡില്‍ ഒന്നര കിലോമീറ്റര്‍ മുമ്പോട്ടു സഞ്ചരിച്ചാല്‍ വലത് വശത്ത് ഇക്കോ ലോഡ്ജിന്റെ ബോര്‍ഡ് കാണാം.
വിനോദസഞ്ചാരികള്‍ക്ക് പ്രകൃതിസൗഹൃദമായ താമസത്തിന്റെ അനുഭവം മാത്രമല്ല, പത്തു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥിതിചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹില്‍
വ്യൂ പാര്‍ക്ക്, ഇടുക്കി ഡിടിപിസി പാര്‍ക്ക്, കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, കാല്‍വരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കാം. പദ്ധതിയുടെ നിര്‍മ്മാണത്തിനായി വിനിയോഗിച്ചത് 6.72 കോടി രൂപയാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് സ്വദേശ് ദര്ശന് പദ്ധതി മുഖേന 5.05 കോടി രൂപ അനുവദിച്ചു.
ബാക്കി തുക സംസ്ഥാന സര്‍ക്കാരാണ് മുടക്കിയത്. പ്രതിദിനം നികുതിയുള്‍പ്പെടെ 4130രൂപയാണ് ഈടാക്കുന്നത്. നിലവില്‍ ഓണ്‍ലൈന്‍ വഴി മാത്രമാണ് ബുക്കിംഗുള്ളത്. എന്നാല്‍ 75 ശതമാനം തുക കേന്ദ്രം മുടക്കിയ പദ്ധതി സ്വന്തം പദ്ധതിയെന്ന തരത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്.
നേരത്തെ നവകേരള യാത്ര എത്തിയപ്പോള്‍ മന്ത്രിമാരുടെ സംഘം താമസിച്ചത് ഇവിടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: