സെഞ്ചൂറിയന്‍ : ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയ്ക്ക് 11 റണ്‍സിന്റെ ലീഡാണ് നിലവില്‍ ഉള്ളത്.
കരിയറിലെ അവസാന ടെസ്റ്റ് പരമ്പര കളിക്കുന്ന ഡീന്‍ എല്‍ഗറിന്റെ ശതകമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഗുണമായത്. എല്‍ഗറിനൊപ്പം എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ 5 റണ്‍സെടുത്ത മാര്‍ക്രം വേഗം മടങ്ങി. മുഹമ്മദ് സിറാജിനാണ് വിക്കറ്റ്.
എന്നാല്‍, രണ്ടാം വിക്കറ്റില്‍ എല്‍ഗറും ടോണി ഡി സോര്‍സിയും ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.ഡിസോര്‍സിയെയും (28) കീഗന്‍ പീറ്റേഴ്സണെയും (2) പുറത്താക്കി ജസ്പ്രീത് ബുംറ ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ആദ്യ ടെസ്റ്റ് കളിക്കുന്ന ഡേവിഡ് ബെഡിംഗമിനൊപ്പം ചേര്‍ന്ന് എല്‍ഗര്‍ ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിക്കുകയായിരുന്നു.
ഈ കൂട്ടുകെട്ട് 131 റണ്‍സ് നേടി. എല്‍ഗര്‍ ശതകവും ബെഡിംഗം അര്‍ദ്ധ ശതകവും തികച്ചു.ഇതിന് പിന്നാലെ ബെഡിംഗമിനെ (56) ബുംറയും കെയില്‍ വരെയ്നെ (4) പ്രസിദ്ധ് കൃഷ്ണയും പുറത്താക്കി. എല്‍ഗറിനൊപ്പം മാര്‍ക്കോ യാന്സന് (3) ആണ് ക്രീസിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: