കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്ന് സീസണിലെ 12-ാം മത്സരത്തിനിറങ്ങും. എവേ മത്സരത്തില്‍ കരുത്തരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് ആണ് എതിരാളികള്‍.
ഇന്നത്തെ മത്സരത്തില്‍ വിജയിച്ച് പട്ടികയില്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കാനായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. ജയം സ്വന്തമാക്കാനായാല്‍ ബ്ലാസ്റ്റേഴ്സിന് ഒന്നാമതുള്ള എഫ്സി ഗോവയെക്കാള്‍ മൂന്ന് പോയിന്റ് മുന്നിലെത്താന്‍ സാധിക്കും. പക്ഷെ സീസീസണില്‍ ഒമ്പത് മത്സരങ്ങളേ ഗോവ ഇതുവരെ കളിച്ചിട്ടുള്ളൂ എന്നതാണ് യാതാര്‍ത്ഥ്യം. കഴിഞ്ഞ കളിയില്‍ നടന്ന ഹോം മാച്ചില്‍ കരുത്തരായ മുംബൈ സിറ്റിയെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട. ഇന്നലെ നടന്ന മത്സരത്തില്‍ ഒഡീഷ എഫ്സി പഞ്ചാബ് എഫ്സിയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: