ചെന്നൈ: സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ പേരില്‍ റാം ഉണ്ടെന്നും എന്നിട്ടും അദ്ദേഹം രാമക്ഷേത്രഉദ്ഘാടനച്ചടങ്ങില് പങ്കെടുക്കില്ലെന്നാണ് പറയുന്നതെന്ന് തമിഴ്നാട്ടിലെ ബിജെപി എംപി സി.ആര്.കേശവന്. എങ്കില്‍ സീതാറാം യെച്ചൂരിയുടെ പേര് മാറ്റേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
Sitaram Yechury whose name has ‘Ram’ says he will skip Bhavya Ram Mandir inauguration. SP’s ‘Swami’ Prasad Maurya says Hinduism is a fraud. Given their antipathy to our Sanatan Sanskriti, they should perhaps change their names ! https://t.co/zaX3s0AjNX
— C.R.Kesavan (@crkesavan) December 26, 2023
അതുപോലെ യുപിയില്‍ ബിജെപിയില്‍ നിന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി തോറ്റേക്കുമെന്ന കണക്കുകൂട്ടലില്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചാടിയ സ്വാമി പ്രസാദ് മൗര്യയുടെ പേരും മാറ്റേണ്ടിവരുമെന്ന് സി.ആര്. കേശവന് പറഞ്ഞു. പേരില്‍ സ്വാമി ഉണ്ടായിട്ടും സ്വാമി പ്രസാദ് മൗര്യ പറയുന്നത് ഹിന്ദുയിസം ഫ്രോഡ് ആണെന്നാണ്. സനാതനധര്‍മ്മത്തിനെതിരെ സംസാരിക്കുന്ന സ്വാമിപ്രസാദ് മൗര്യയുടെ പേര് മാറ്റേണ്ടിവരുമെന്നും സി.ആര്. കേശവന് പറഞ്ഞു.
ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചു എന്ന കാരണം പറഞ്ഞാണ് സീതാറാം യെച്ചൂരി അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്ക് എന്ന ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടല്‍ ചൈനയുടെ ചാരനില്‍ നിന്നും ചൈനയുടെ അജണ്ടകള്‍ പ്രചരിപ്പിക്കാനും ഇന്ത്യയെ താറടിച്ചുകാണിക്കാനും 38 കോടി രൂപയോളം വാങ്ങിയെന്നത് സംബന്ധിച്ച് ചില തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടാന്‍ പോവുകയാണ്. കാരണം ന്യൂസ് ക്ലിക്കില്‍ തന്നെ എച്ച് ആര് മാനേജരായി ജോലിചെയ്യുന്നയാള് എല്ലാ കാര്യങ്ങളും കോടതിക്ക് മുമ്പാകെ തുറന്ന് പറഞ്ഞ് കേസില്‍ മാപ്പുസാക്ഷിയാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതോടെ ഈ കേസില്‍ പ്രകാശ് കാരാട്ട് ഉള്‍പ്പെടെ ചില സിപിഎം നേതാക്കളുടെ നിലയും പരുങ്ങലിലാകും. കാരണം ഇവരും ന്യൂസ് ക്ലിക്ക് പ്രവര്‍ത്തനങ്ങളിലും അതിന്റെ സ്ഥാപനകനും എഡിറ്ററുമായ പുര്കായസ്തയുമായി അടുത്ത് ഇടപഴകുന്നവരുമാണ്.
പഴയ കോണ്‍ഗ്രസ് നേതാവായ സി.രാജഗോപാലാചരി എന്ന രാജാജിയുടെ ചെറുമകനാണ് സി.ആര്. കേശവന്. തമിഴ്നാട്ടില്‍ ബിജെപിയെ ശക്തിപ്പെടുത്താനാണ് സി.ആര്. കേശവന് ബിജെപിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: