പത്തനതിട്ട : റോബിന് ബസ് സര്‍വീസിനായി പുറത്തിറക്കിയതിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തി. ഒരുമാസത്തെ കസ്റ്റഡിക്ക് ശേഷം കോടതി ഉത്തരവ് പ്രകാരമാണ് കഴിഞ്ഞ ദിവസമാണ് റോബിന് ബസ് വിട്ടുനല്‍കിയത്.
ചൊവ്വാഴ്ച സര്‍വീസ് തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ തന്നെ മൈലപ്രയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് സര്‍വീസ് തുടരാന്‍ അനുവദിച്ചു. കോയമ്പത്തൂര്‍- പത്തനംതിട്ട റൂട്ടിലാണ് റോബിന് ബസ് സര്‍വീസ് നടത്തുന്നത്.
ബസ് വിട്ടുകിട്ടിയ ഉടന്‍ തന്ന സര്‍വീസ് പുനരാരംഭിക്കുമെന്ന് ഉടമ ഗിരീഷ് അറിയിച്ചിരുന്നു. അതേസമയം നിയമലംഘനം കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്. ഇതിനെതിരെ ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ അടുത്ത മാസം അന്തിമ വിധി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: