പത്തനംതിട്ട: മണ്ഡല പൂജയോടനുബന്ധിച്ച് തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകിട്ടോടെ സന്നിധാനത്തെത്തു. തങ്ക അങ്കി ചാർത്തിയ അയ്യനെ കാണാൻ വലിയ ഭക്തജനത്തിരക്കാണ് ശബരിമലയിലുള്ളത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത്.
ഇന്ന് ഉച്ചയോടെ ഘോഷയാത്ര പമ്പയിലെത്തും. ശരംകുത്തിയിൽ വച്ച് ദേവസ്വം ബോർഡ് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് 6.15-ഓടെയാകും സന്നിധാനത്തെത്തുക. 6.30-ന് തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന നടക്കും. നാളെ രാവിലെ 10.30-നും 11.30-നും ഇടയിലാണ് മണ്ഡലപൂജ. ഡിസംബർ 27-ന് അടയ്ക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി 30-ന് അഞ്ച് മണിക്ക് തുറക്കും.
തങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനാൽ ഉച്ചയ്ക്ക് ഒരുമണിയോടെ മല ചവുട്ടിന്നതിന് ഉച്ചയ്ക്ക് ഒന്ന് മുതൽ നിയന്ത്രണമുണ്ടാകും. ഇന്ന് രാവിലെ ആറ് വരെ 20,000-ൽ അധികം ഭക്തർ മല ചവിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: