തൃശൂര്‍ : നടന് സുരേഷ് ഗോപിയെ സ്ത്രീപീഢനക്കേസില്‍ പൂട്ടാന്‍ തന്നെയാണ് പിണറായി സര്‍ക്കാരിന്റെ നീക്കം.നേരത്തെ കുറ്റപത്രത്തില്‍ 354ലെ 1,4 ഉപവകുപ്പുകള്‍ മാത്രം ചേര്‍ത്താണ് കേസെടുത്തിരുന്നത് എങ്കില്‍ ഇപ്പോള്‍ 354ലെ മുഴുവന്‍ വകുപ്പുകളും സുരേഷ് ഗോപിയ്ക്കെതിരെ ചേര്‍ത്തിരിക്കുകയാണ്.
സുരേഷ് ഗോപിയ്ക്കെതിരായ കേസ് മുന്നോട്ട് കൊണ്ടുപോകരുതെന്ന് നടന് മമ്മൂട്ടി പിണറായിയോട് പ്രത്യേകം അഭ്യര്‍ത്ഥിച്ചെന്നും അതനുസരിച്ച് പിണറായി വിജയന് ആ കേസ് വേണ്ടെന്നുവെച്ചുവെന്നും സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്നാണ് പൊലീസിന്റെ പുതിയ നീക്കം തെളിയിക്കുന്നത്.
കുറ്റപത്രം അടുത്ത ദിവസം തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്നറിയുന്നു. ന വകേരള സദസ്സിന്റെ തിരക്ക് മൂലമാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ കാലതാമസം എടുത്തതെന്ന് പൊലീസ് പറയുന്നു.
വാര്‍ത്താസമ്മേളനത്തിനിടയില്‍ വനിതാമാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ചു എന്നതാണ് കുറ്റം. തന്നെ പീഢിപ്പിക്കാന്‍ ശ്രമിച്ചു എന്ന രീതിയില്‍ ഈ മാധ്യമപ്രവര്‍ത്തക കേസ് നല്‍കിയത് ചില ബാഹ്യപ്രേരണകളാലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്തായാലും നടക്കാവ് പൊലീസ് അന്ന് ചുമത്തിയ കേസില്‍ സുരേഷ് ഗോപി സ്റ്റേഷനില്‍ ഹാജരായിരുന്നു. അന്ന് ചോദ്യം ചെയ്യലിന് ശേഷം വിട്ടയയ്ക്കുകയും ചെയ്തു.
സുരേഷ് ഗോപി തെറ്റുകാരനല്ലെന്നും അദ്ദേഹത്തിന്റെ സ്വഭാവശുദ്ധി സിനിമാരംഗത്തെയും കേരളത്തിലെ പൊതുജനങ്ങളും അംഗീകരിച്ചതാണെന്നിരിക്കെയാണ് രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ സുരേഷ് ഗോപിയെ കുടുക്കാന്‍ ശ്രമിക്കുന്നതെന്ന് പരക്കെ ആരോപണം നിലനില്‍ക്കുന്നുണ്ട്. പരാതി നല്കിയ വനിതാ മാധ്യമപ്രവര്‍ത്തകയെ സുരേഷ് ഗോപിയ്ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും വാര്‍ത്താസമ്മേളനം നടക്കുന്ന സമയത്ത് വളരെ സന്തുഷ്ടയായിരുന്ന യുവതി പൊടുന്ന ലൈംഗിക പീഡന പരാതി നല്‍കിയത് ഉന്നതര്‍ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണെന്നും ആരോപണമുണ്ടായിരുന്നു.
ബിജെപിയുടെ തൃശൂരിലെ സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്ന സുരേഷ് ഗോപിയെ ഈ കേസില്‍ കുടുക്കി അപമാനിക്കുകയാണ് ലക്ഷ്യമെന്നറിയുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ ഈ കേസുപയോഗിച്ച് സുരേഷ് ഗോപിയെ വട്ടംകറക്കാനാവുമെന്നാണ് ഇടത് ക്യാമ്പുകളുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: