ന്യൂദല്‍ഹി: പിഎഫ് അംഗങ്ങള്‍ക്ക് ഉയര്‍ന്ന പെന്ഷന് ലഭിക്കുമെന്ന സ്വപ്നത്തിന് ചിറക് മുളച്ചുതുടങ്ങി. കഴിഞ്ഞ നവമ്പര്‍ നാലിനാണ് സുപ്രീംകോടതി ഉയര്‍ന്ന പിഎഫ് പെന്ഷന് നല്കാന് വിധിച്ചത്. ഇതനുസരിച്ച് ഇപിഎഫ്ഒ ആദ്യമായി ഉയര്‍ന്ന പിഎഫ് പെന്ഷന് നല്‍കുന്നതിനുള്ള പേ ഓര്‍ഡര്‍ കൊടുത്തുത്തുടങ്ങി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്ഷന് നല്‍കാനാണ് സുപ്രീംകോടതി വിധിച്ചത്.
ഹിമാചല്‍ പ്രദേശിലെ ഇപിഎഫ്ഒ ആണ് പിഎഫ് പെന്‍ഷനുള്ള പേ ഓര്‍ഡര്‍ നല്‍കിയത്. ഹിമാചല്‍ പ്രദേശിലെ ടൂറിസം വികസന ഓഫീസില്‍ നിന്നും പിരിഞ്ഞവര്‍ക്കാണ് ഷിംലയിലെ റീജ്യണല്‍ പിഎഫ് കമ്മീഷണര്‍ പെന്ഷന് പേ ഓര്‍ഡര്‍ നല്‍കിയത്.
ഹിമാചല്‍ പ്രദേശിലെ ടൂറിസം വകുപ്പില്‍ നിന്നും 22 വര്‍ഷത്തെ സേവനത്തിന് ശേഷം പെന്‍ഷനോടു കൂടിയ സര്‍വ്വീസോടെ വിരമിച്ച വ്യക്തിക്ക് 18,161 രൂപയാണ് പെന്‍ഷനായി കണക്കാക്കിയിരിക്കുന്നത്. ഏകദേശം ആറ് വര്‍ഷത്തെ പെന്ഷന് കുടിശ്ശികയായി ഇദ്ദേഹത്തിന് 10.47 ലക്ഷം ലഭിക്കും.
കേരളത്തില്‍ കിട്ടിത്തുടങ്ങിയിട്ടില്ല
അതേ സമയം കേരളത്തിലെ ഇപിഎഫ് ഒ പെന്ഷന് പേ ഓര്‍ഡര്‍ നല്‍കിത്തുടങ്ങിയിട്ടില്ല. വൈകാതെ ഇവിടെയും പെന്ഷന് പേ ഓര്‍ഡര്‍ നല്‍കുമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: