കണക്ക് തെറ്റിക്കുന്നതായിരുന്നു മണ്ഡലക്കാലത്തെ തീര്‍ത്ഥാടകപ്രവാഹം. ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും അഭൂതപൂര്‍വ്വമായ പ്രവാഹമായിരുന്നു നടന്നത്. ഇതോടെ അരവണക്ഷാമം രൂക്ഷമായി. പ്രധാനമായും ശര്ക്കരക്ഷാമമാണ് അരവണ നിര്‍മ്മാണത്തെ ബാധിച്ചത്.
മണ്ഡലക്കാലം മുഴുവന്‍ അരവണയുണ്ടാക്കാനുള്ള ശര്‍ക്കര സ്റ്റോക്കുണ്ടായിരുന്നുവെന്ന് ദേവസ്വം അധികൃതര്‍ പറയുന്നു. പക്ഷെ അപ്രതീക്ഷിത തീര്‍ത്ഥാടകത്തിരക്കില്‍ കൂടുതല്‍ അരവണ വിറ്റഴിഞ്ഞു. അതോടെ ശര്‍ക്കരക്ക് ക്ഷാമവുമായി.
സ്ഥിരം ശബരിമലയ്ക്ക് ശര്‍ക്കര വിതരണം ചെയ്യുന്ന ആള് മഹാരാഷ്ട്രയിലെ ഫാക്ടറികളെയാണ് ആശ്രയിക്കുന്നത്. പക്ഷെ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ശര്‍ക്കരക്ഷാമം രൂക്ഷമാണ്. കരിമ്പ് ക്ഷാമം രൂക്ഷമായതാണ് കാരണം. പ്രകൃതിദുരന്തവും മറ്റ് കൃഷിയിലേക്കുള്ള കൂടുമാറ്റവും കാരണം മഹാരാഷ്ട്രയില്‍ ഇക്കുറി കരിമ്പ് കൃഷിയില്‍ തന്നെ പത്ത് ശതമാനം കുറവുണ്ടായിരുന്നു. ഇതോടെ ശര്‍ക്കരയ്ക്ക് കിലോയ്ക്ക് 42 രൂപയ്ക്ക് പകരം കരാറുകാരന് 47 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്കാന് ദേവസ്വം ബോര്‍ഡ് തയ്യാറായില്ല. പകരം അവര്‍ നേരിട്ട് ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും ശര്ക്കരവാങ്ങാന് തീരുമാനിച്ചു. എന്നാല്‍ വേണ്ടത്ര ശര്‍ക്കര ശേഖരിക്കാനായിട്ടില്ല.അതോടെയാണ് അരവണവിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: