കണ്ണൂര്‍: സുഹൃത്തിന്റെ ഭാര്യയ്ക്ക് വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശം അയച്ച സി പി എം പ്രാദേശിക നേതാവിനെതിരെ പാര്‍ട്ടി നടപടി. ഇയാളെ ലോക്കല്‍ കമ്മിറ്റിയില്‍നിന്നും പാര്‍ട്ടി ബ്രാഞ്ചില്‍നിന്നും ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
മാടായി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ലോക്കല്‍ കമ്മിറ്റിയംഗത്തിനെതിരെയാണ് നടപടി.
സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു.എന്നാല്‍ സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. അതിനാല്‍ കേസില്‍ പെടാതെ പാര്‍ട്ടി നടപടിയില്‍ പ്രശ്നം ഒതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: