ദിദ്വാന: ഇന്ത്യയിലെ ആദ്യ ഹൈസ്പീഡ് റെയില്‍വേ ടെസ്റ്റ് ട്രാക്ക് 2024ല്‍ യാഥാര്‍ഥ്യമാകും. രാജസ്ഥാനിലെ ദിദ്വാന ജില്ലയില്‍ അടുത്ത വര്‍ഷം ഒക്ടോബറിലാണ് ട്രാക്ക് യാഥാര്‍ഥ്യമാകുക. വടക്ക് പടിഞ്ഞാറന്‍ റെയില്‍വേ സി.പി.ആര്.ഒയാണ് ഇക്കാര്യം അറിയിച്ചത്.
ദിദ്വാന ജില്ലയിലെ നാവന്‍ പട്ടണത്തിലാണ് ട്രാക്കിനെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്. ജോധ്പൂര്‍ ഡിവിഷന്റെ കീഴിലെ ഗുധതതന മിത്രി മുതല്‍ നോര്‍ത്ത് നവാന്‍ റെയില്‍വേ സ്റ്റേഷന് വരെ 60 കിലോമീറ്റര്‍ ദൂരത്തിലാണ് ട്രാക്കിന്റെ നിര്‍മാണം. നിര്‍മ്മാണം പുരോഗതി വിലയിരുത്തി സിആര്‍പിഒ ക്യാപ്റ്റന്‍ ശശി കിരണ്‍ പറഞ്ഞു.
819.90 കോടി രൂപയോളം നിര്‍മാണ ചെലവ് കണക്കാക്കുന്ന അതിവേഗ ടെസ്റ്റ് ട്രാക്ക് അമേരിക്ക, ആസ്ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളിലെ ട്രാക്കുകള്‍ക്ക് സമാനമാണ്. റെയില്‍വേയില്‍ രാജ്യാന്തര ഗുണനിലവാരത്തില്‍ പരിശോധന നടത്താനുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്. ട്രാക്ക് യാഥാര്‍ഥ്യമാകുന്നതോടെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്ന സമഗ്രമായ പരിശോധനാ സംവിധാനമുള്ള ആദ്യ രാജ്യമാകും ഇന്ത്യ.
റെയില്‍വേക്ക് സാങ്കേതിക സഹായങ്ങള്‍ നല്കുന്ന റിസര്‍ച്ച് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്ഗനൈസേഷന് (ആര്.ഡി.എസ്.ഒ) ആണ് ട്രാക്ക് വികസിപ്പിക്കുന്നത്. റെയില്‍വേയുടെ ഈ ലോകോത്തര ടെസ്റ്റ് ട്രാക്കില്‍ നിരവധി തരം പുതിയ പരീക്ഷണങ്ങള്‍ നടത്തും. ഹൈ സ്പീഡ്, വന്ദേ ഭാരത്, റെഗുലര്‍ ട്രെയിനുകള്‍ എന്നിവയുടെ പരീക്ഷണങ്ങളും ഇതില്‍ ഉണ്ടാകും.
ലോക്കോമോട്ടീവുകള്‍ക്കും കോച്ചുകള്‍ക്കും പുറമെ, ഈ ട്രാക്ക് ഉയര്‍ന്ന ആക്സില്‍ ലോഡ് വാഗണുകളുടെ പരീക്ഷണങ്ങള്‍ക്കും ഉപയോഗിക്കും. ഈ പാതയുടെ നിര്‍മ്മാണത്തിന് ശേഷം, രാജ്യത്ത് തുരന്തോ, അതിവേഗ ട്രെയിനുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ടെസ്റ്റിംഗ് നടത്തും, ഇത് ഇന്ത്യന്‍ റെയില്‍വേയുടെ പുരോഗതി വര്‍ദ്ധിപ്പിക്കുമെന്നും ക്യപ്റ്റന്‍ ശശികിരണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: